Malayalam Bible

ഉല്പത്തി 10

വലിയ സ്ക്രീൻ
  1. 1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
    വലിയ സ്ക്രീൻ
  2. 2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
    വലിയ സ്ക്രീൻ
  3. 3ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
    വലിയ സ്ക്രീൻ
  4. 4യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
    വലിയ സ്ക്രീൻ
  5. 5ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
    വലിയ സ്ക്രീൻ
  6. 6ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
    വലിയ സ്ക്രീൻ
  7. 7കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.
    വലിയ സ്ക്രീൻ
  8. 8കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
    വലിയ സ്ക്രീൻ
  9. 9അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻ എന്നു പഴഞ്ചൊല്ലായി.
    വലിയ സ്ക്രീൻ
  10. 10അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
    വലിയ സ്ക്രീൻ
  11. 11ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്,
    വലിയ സ്ക്രീൻ
  12. 12നീനവെക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെൻ എന്നിവ പണിതു.
    വലിയ സ്ക്രീൻ
  13. 13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--
    വലിയ സ്ക്രീൻ
  14. 14ഇവരിൽനിന്നു ഫെലിസ്ഥ്യർ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
    വലിയ സ്ക്രീൻ
  15. 15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
    വലിയ സ്ക്രീൻ
  16. 16യെബൂസ്യൻ, അമോർയ്യൻ,
    വലിയ സ്ക്രീൻ
  17. 17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
    വലിയ സ്ക്രീൻ
  18. 18അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
    വലിയ സ്ക്രീൻ
  19. 19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
    വലിയ സ്ക്രീൻ
  20. 20ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
    വലിയ സ്ക്രീൻ
  21. 21ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
    വലിയ സ്ക്രീൻ
  22. 22ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
    വലിയ സ്ക്രീൻ
  23. 23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
    വലിയ സ്ക്രീൻ
  24. 24അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
    വലിയ സ്ക്രീൻ
  25. 25ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
    വലിയ സ്ക്രീൻ
  26. 26യൊക്താനോ: അല്മോദാദ്,
    വലിയ സ്ക്രീൻ
  27. 27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
    വലിയ സ്ക്രീൻ
  28. 28ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ,
    വലിയ സ്ക്രീൻ
  29. 29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
    വലിയ സ്ക്രീൻ
  30. 30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു.
    വലിയ സ്ക്രീൻ
  31. 31ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
    വലിയ സ്ക്രീൻ
  32. 32ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.
    വലിയ സ്ക്രീൻ