English & Malayalam Bible

1 Chronicles 14

1 ദിനവൃത്താന്തം 14

  1. 1

    English: Now Hiram king of Tyre sent messengers to David, and timber of cedars, with stone workers and carpenters, to build him an house.

    Malayalam: സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.

    Big screen
  2. 2

    English: And David perceived that the LORD had confirmed him king over Israel, for his kingdom was lifted up on high, because of his people Israel.

    Malayalam: യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.

    Big screen
  3. 3

    English: And David took more wives at Jerusalem: and David brings forth more sons and daughters.

    Malayalam: ദാവീദ് യെരൂശലേമിൽവെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

    Big screen
  4. 4

    English: Now these are the names of his children which he had in Jerusalem; Shammua, and Shobab, Nathan, and Solomon,

    Malayalam: യെരൂശലേമിൽ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ,

    Big screen
  5. 5

    English: And Ibhar, and Elishua, and Elpalet,

    Malayalam: ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,

    Big screen
  6. 6

    English: And Nogah, and Nepheg, and Japhia,

    Malayalam: നോഗഹ്, നേഫെഗ്, യാഫീയ,

    Big screen
  7. 7

    English: And Elishama, and Beeliada, and Eliphalet.

    Malayalam: എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

    Big screen
  8. 8

    English: And when the Philistines heard that David was anointed king over all Israel, all the Philistines went up to seek David. And David heard of it, and went out against them.

    Malayalam: ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പിൽനിന്നു ഒഴിഞ്ഞുപോയി.

    Big screen
  9. 9

    English: And the Philistines came and spread themselves in the valley of Rephaim.

    Malayalam: ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയിൽ പരന്നു.

    Big screen
  10. 10

    English: And David enquired of God, saying, Shall I go up against the Philistines? And will you deliver them into mine hand? And the LORD said unto him, Go up; for I will deliver them into yours hand.

    Malayalam: അപ്പോൾ ദാവീദ് ദൈവത്തോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടു: പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

    Big screen
  11. 11

    English: So they came up to Baalperazim; and David stroke them there. Then David said, God has broken in upon mine enemies by mine hand like the breaking out of waters: therefore they called the name of that place Baalperazim.

    Malayalam: അങ്ങനെ അവർ ബാൽപെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു.

    Big screen
  12. 12

    English: And when they had left their gods there, David gave a commandment, and they were burned with fire.

    Malayalam: എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദ് കല്പിച്ചു.

    Big screen
  13. 13

    English: And the Philistines yet again spread themselves abroad in the valley.

    Malayalam: ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ വന്നു പരന്നു.

    Big screen
  14. 14

    English: Therefore David enquired again of God; and God said unto him, Go not up after them; turn away from them, and come upon them opposite to the mulberry trees.

    Malayalam: ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക.

    Big screen
  15. 15

    English: And it shall be, when you shall hear a sound of going in the tops of the mulberry trees, that then you shall go out to battle: for God is gone forth before you to strike the host of the Philistines.

    Malayalam: ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;

    Big screen
  16. 16

    English: David therefore did as God commanded him: and they stroke the host of the Philistines from Gibeon even to Gazer.

    Malayalam: ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

    Big screen
  17. 17

    English: And the fame of David went out into all lands; and the LORD brought the fear of him upon all nations.

    Malayalam: ദാവീദിന്റെ കീർത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

    Big screen