English & Malayalam Bible

1 Chronicles 8

1 ദിനവൃത്താന്തം 8

  1. 1

    English: Now Benjamin brings forth Bela his firstborn, Ashbel the second, and Aharah the third,

    Malayalam: ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും

    Big screen
  2. 2

    English: Nohah the fourth, and Rapha the fifth.

    Malayalam: നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.

    Big screen
  3. 3

    English: And the sons of Bela were, Addar, and Gera, and Abihud,

    Malayalam: ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,

    Big screen
  4. 4

    English: And Abishua, and Naaman, and Ahoah,

    Malayalam: അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,

    Big screen
  5. 5

    English: And Gera, and Shephuphan, and Huram.

    Malayalam: ഗേരാ, ശെഫൂഫാൻ, ഹൂരാം.

    Big screen
  6. 6

    English: And these are the sons of Ehud: these are the heads of the fathers of the inhabitants of Geba, and they removed them to Manahath:

    Malayalam: ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;

    Big screen
  7. 7

    English: And Naaman, and Ahiah, and Gera, he removed them, and brings forth Uzza, and Ahihud.

    Malayalam: നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.

    Big screen
  8. 8

    English: And Shaharaim brings forth children in the country of Moab, after he had sent them away; Hushim and Baara were his wives.

    Malayalam: ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.

    Big screen
  9. 9

    English: And he brings forth of Hodesh his wife, Jobab, and Zibia, and Mesha, and Malcham,

    Malayalam: അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മൽക്കാം,

    Big screen
  10. 10

    English: And Jeuz, and Shachia, and Mirma. These were his sons, heads of the fathers.

    Malayalam: യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.

    Big screen
  11. 11

    English: And of Hushim he brings forth Abitub, and Elpaal.

    Malayalam: ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.

    Big screen
  12. 12

    English: The sons of Elpaal; Eber, and Misham, and Shamed, who built Ono, and Lod, with the towns thereof:

    Malayalam: എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;

    Big screen
  13. 13

    English: Beriah also, and Shema, who were heads of the fathers of the inhabitants of Aijalon, who drove away the inhabitants of Gath:

    Malayalam: ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;

    Big screen
  14. 14

    English: And Ahio, Shashak, and Jeremoth,

    Malayalam: അഹ്യോ, ശാശക്, യെരോമോത്ത്,

    Big screen
  15. 15

    English: And Zebadiah, and Arad, and Ader,

    Malayalam: സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,

    Big screen
  16. 16

    English: And Michael, and Ispah, and Joha, the sons of Beriah;

    Malayalam: യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.

    Big screen
  17. 17

    English: And Zebadiah, and Meshullam, and Hezeki, and Heber,

    Malayalam: സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,

    Big screen
  18. 18

    English: Ishmerai also, and Jezliah, and Jobab, the sons of Elpaal;

    Malayalam: യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവർ

    Big screen
  19. 19

    English: And Jakim, and Zichri, and Zabdi,

    Malayalam: എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,

    Big screen
  20. 20

    English: And Elienai, and Zilthai, and Eliel,

    Malayalam: സബ്ദി, എലിയേനായി, സില്ലെഥായി,

    Big screen
  21. 21

    English: And Adaiah, and Beraiah, and Shimrath, the sons of Shimhi;

    Malayalam: എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;

    Big screen
  22. 22

    English: And Ishpan, and Heber, and Eliel,

    Malayalam: യിശ്ഫാൻ, ഏബെർ, എലീയേൽ,

    Big screen
  23. 23

    English: And Abdon, and Zichri, and Hanan,

    Malayalam: അബ്ദോൻ, സിക്രി, ഹാനാൻ

    Big screen
  24. 24

    English: And Hananiah, and Elam, and Antothijah,

    Malayalam: ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,

    Big screen
  25. 25

    English: And Iphedeiah, and Penuel, the sons of Shashak;

    Malayalam: യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.

    Big screen
  26. 26

    English: And Shamsherai, and Shehariah, and Athaliah,

    Malayalam: ശംശെരായി, ശെഹർയ്യാവു, അഥല്യാവു,

    Big screen
  27. 27

    English: And Jaresiah, and Eliah, and Zichri, the sons of Jeroham.

    Malayalam: യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.

    Big screen
  28. 28

    English: These were heads of the fathers, by their generations, chief men. These dwelt in Jerusalem.

    Malayalam: ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.

    Big screen
  29. 29

    English: And at Gibeon dwelt the father of Gibeon; whose wife's name was Maachah:

    Malayalam: ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ--

    Big screen
  30. 30

    English: And his firstborn son Abdon, and Zur, and Kish, and Baal, and Nadab,

    Malayalam: അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്,

    Big screen
  31. 31

    English: And Gedor, and Ahio, and Zacher.

    Malayalam: ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു.

    Big screen
  32. 32

    English: And Mikloth brings forth Shimeah. And these also dwelt with their brethren in Jerusalem, opposite to them.

    Malayalam: മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു.

    Big screen
  33. 33

    English: And Ner brings forth Kish, and Kish brings forth Saul, and Saul brings forth Jonathan, and Malchishua, and Abinadab, and Eshbaal.

    Malayalam: നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൻ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

    Big screen
  34. 34

    English: And the son of Jonathan was Meribbaal; and Meribbaal brings forth Micah.

    Malayalam: യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.

    Big screen
  35. 35

    English: And the sons of Micah were, Pithon, and Melech, and Tarea, and Ahaz.

    Malayalam: മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.

    Big screen
  36. 36

    English: And Ahaz brings forth Jehoadah; and Jehoadah brings forth Alemeth, and Azmaveth, and Zimri; and Zimri brings forth Moza,

    Malayalam: ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;

    Big screen
  37. 37

    English: And Moza brings forth Binea: Rapha was his son, Eleasah his son, Azel his son:

    Malayalam: അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;

    Big screen
  38. 38

    English: And Azel had six sons, whose names are these, Azrikam, Bocheru, and Ishmael, and Sheariah, and Obadiah, and Hanan. All these were the sons of Azel.

    Malayalam: അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെർയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.

    Big screen
  39. 39

    English: And the sons of Eshek his brother were, Ulam his firstborn, Jehush the second, and Eliphelet the third.

    Malayalam: അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.

    Big screen
  40. 40

    English: And the sons of Ulam were mighty men of valour, archers, and had many sons, and sons' sons, an hundred and fifty. All these are of the sons of Benjamin.

    Malayalam: ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.

    Big screen