English & Malayalam Bible

Deuteronomy 19

ആവർത്തനപുസ്തകം 19

  1. 1

    English: When the LORD your God has cut off the nations, whose land the LORD your God gives you, and you succeed them, and dwell in their cities, and in their houses;

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാർക്കയും ചെയ്യുമ്പോൾ

    Big screen
  2. 2

    English: You shall separate three cities for you in the midst of your land, which the LORD your God gives you to possess it.

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.

    Big screen
  3. 3

    English: You shall prepare you a way, and divide the coasts of your land, which the LORD your God gives you to inherit, into three parts, that every slayer may flee thither.

    Malayalam: ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;

    Big screen
  4. 4

    English: And this is the case of the slayer, which shall flee thither, that he may live: Whoso kills his neighbour ignorantly, whom he hated not in time past;

    Malayalam: കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:

    Big screen
  5. 5

    English: As when a man goes into the wood with his neighbour to hew wood, and his hand fetches a stroke with the axe to cut down the tree, and the head slips from the wooden handle, and lights upon his neighbour, that he die; he shall flee unto one of those cities, and live:

    Malayalam: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,

    Big screen
  6. 6

    English: Lest the avenger of the blood pursue the slayer, while his heart is hot, and overtake him, because the way is long, and slay him; whereas he was not worthy of death, inasmuch as he hated him not in time past.

    Malayalam: ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

    Big screen
  7. 7

    English: Wherefore I command you, saying, You shall separate three cities for you.

    Malayalam: അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

    Big screen
  8. 8

    English: And if the LORD your God enlarge your coast, as he has sworn unto your fathers, and give you all the land which he promised to give unto your fathers;

    Malayalam: നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ

    Big screen
  9. 9

    English: If you shall keep all these commandments to do them, which I command you this day, to love the LORD your God, and to walk ever in his ways; then shall you add three cities more for you, beside these three:

    Malayalam: നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.

    Big screen
  10. 10

    English: That innocent blood be not shed in your land, which the LORD your God gives you for an inheritance, and so blood be upon you.

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു.

    Big screen
  11. 11

    English: But if any man hate his neighbour, and lie in wait for him, and rise up against him, and strike him mortally that he die, and flees into one of these cities:

    Malayalam: എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,

    Big screen
  12. 12

    English: Then the elders of his city shall send and fetch him thence, and deliver him into the hand of the avenger of blood, that he may die.

    Malayalam: അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.

    Big screen
  13. 13

    English: Yours eye shall not pity him, but you shall put away the guilt of innocent blood from Israel, that it may go well with you.

    Malayalam: നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.

    Big screen
  14. 14

    English: You shall not remove your neighbour's landmark, which they of old time have set in yours inheritance, which you shall inherit in the land that the LORD your God gives you to possess it.

    Malayalam: നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.

    Big screen
  15. 15

    English: One witness shall not rise up against a man for any iniquity, or for any sin, in any sin that he sins: at the mouth of two witnesses, or at the mouth of three witnesses, shall the matter be established.

    Malayalam: മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.

    Big screen
  16. 16

    English: If a false witness rise up against any man to testify against him that which is wrong;

    Malayalam: ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ

    Big screen
  17. 17

    English: Then both the men, between whom the controversy is, shall stand before the LORD, before the priests and the judges, which shall be in those days;

    Malayalam: തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.

    Big screen
  18. 18

    English: And the judges shall make diligent inquisition: and, behold, if the witness be a false witness, and has testified falsely against his brother;

    Malayalam: ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാൽ

    Big screen
  19. 19

    English: Then shall all of you do unto him, as he had thought to have done unto his brother: so shall you put the evil away from among you.

    Malayalam: അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

    Big screen
  20. 20

    English: And those which remain shall hear, and fear, and shall henceforth commit no more any such evil among you.

    Malayalam: ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം.

    Big screen
  21. 21

    English: And yours eye shall not pity; but life shall go for life, eye for eye, tooth for tooth, hand for hand, foot for foot.

    Malayalam: നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.

    Big screen