English & Malayalam Bible

Deuteronomy 4

ആവർത്തനപുസ്തകം 4

  1. 1

    English: Now therefore hearken, O Israel, unto the statutes and unto the judgments, which I teach you, in order to do them, that all of you may live, and go in and possess the land which the LORD God of your fathers gives you.

    Malayalam: ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു ഞാൻ നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ.

    Big screen
  2. 2

    English: All of you shall not add unto the word which I command you, neither shall all of you diminish ought from it, that all of you may keep the commandments of the LORD your God which I command you.

    Malayalam: ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

    Big screen
  3. 3

    English: Your eyes have seen what the LORD did because of Baalpeor: for all the men that followed Baalpeor, the LORD your God has destroyed them from among you.

    Malayalam: ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.

    Big screen
  4. 4

    English: But all of you that did cleave unto the LORD your God are alive every one of you this day.

    Malayalam: എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരുന്ന നിങ്ങൾ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.

    Big screen
  5. 5

    English: Behold, I have taught you statutes and judgments, even as the LORD my God commanded me, that all of you should do so in the land where all of you go to possess it.

    Malayalam: നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.

    Big screen
  6. 6

    English: Keep therefore and do them; for this is your wisdom and your understanding in the sight of the nations, which shall hear all these statutes, and say, Surely this great nation is a wise and understanding people.

    Malayalam: അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.

    Big screen
  7. 7

    English: For what nation is there so great, who has God so nigh unto them, as the LORD our God is in all things that we call upon him for?

    Malayalam: നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?

    Big screen
  8. 8

    English: And what nation is there so great, that has statutes and judgments so righteous as all this law, which I set before you this day?

    Malayalam: ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?

    Big screen
  9. 9

    English: Only take heed to yourself, and keep your soul diligently, lest you forget the things which yours eyes have seen, and lest they depart from your heart all the days of your life: but teach them your sons, and your sons' sons;

    Malayalam: കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.

    Big screen
  10. 10

    English: Specially the day that you stood before the LORD your God in Horeb, when the LORD said unto me, Gather me the people together, and I will make them hear my words, that they may learn to fear me all the days that they shall live upon the earth, and that they may teach their children.

    Malayalam: വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽനിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടു: ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

    Big screen
  11. 11

    English: And all of you came near and stood under the mountain; and the mountain burned with fire unto the midst of heaven, with darkness, clouds, and thick darkness.

    Malayalam: അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.

    Big screen
  12. 12

    English: And the LORD spoke unto you out of the midst of the fire: all of you heard the voice of the words, but saw no embodiment; only all of you heard a voice.

    Malayalam: യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

    Big screen
  13. 13

    English: And he declared unto you his covenant, which he commanded you to perform, even ten commandments; and he wrote them upon two tables of stone.

    Malayalam: നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നു അവൻ നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവൻ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.

    Big screen
  14. 14

    English: And the LORD commanded me at that time to teach you statutes and judgments, that all of you might do them in the land where all of you go over to possess it.

    Malayalam: നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.

    Big screen
  15. 15

    English: Take all of you therefore good heed unto yourselves; for all of you saw no manner of embodiment on the day that the LORD spoke unto you in Horeb out of the midst of the fire:

    Malayalam: നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.

    Big screen
  16. 16

    English: Lest all of you corrupt yourselves, and make you a graven image, the embodiment of any figure, the likeness of male or female,

    Malayalam: അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,

    Big screen
  17. 17

    English: The likeness of any beast that is on the earth, the likeness of any winged fowl that flies in the air,

    Malayalam: ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,

    Big screen
  18. 18

    English: The likeness of any thing that creeps on the ground, the likeness of any fish that is in the waters beneath the earth:

    Malayalam: ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.

    Big screen
  19. 19

    English: And lest you lift up yours eyes unto heaven, and when you see the sun, and the moon, and the stars, even all the host of heaven, should be driven to worship them, and serve them, which the LORD your God has divided unto all nations under the whole heaven.

    Malayalam: നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

    Big screen
  20. 20

    English: But the LORD has taken you, and brought you forth out of the iron furnace, even out of Egypt, to be unto him a people of inheritance, as all of you are this day.

    Malayalam: നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.

    Big screen
  21. 21

    English: Furthermore the LORD was angry with me for your sakes, and swore that I should not go over Jordan, and that I should not go in unto that good land, which the LORD your God gives you for an inheritance:

    Malayalam: എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.

    Big screen
  22. 22

    English: But I must die in this land, I must not go over Jordan: but all of you shall go over, and possess that good land.

    Malayalam: ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.

    Big screen
  23. 23

    English: Take heed unto yourselves, lest all of you forget the covenant of the LORD your God, which he made with you, and make you a graven image, or the likeness of any thing, which the LORD your God has forbidden you.

    Malayalam: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

    Big screen
  24. 24

    English: For the LORD your God is a consuming fire, even a jealous God.

    Malayalam: നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.

    Big screen
  25. 25

    English: When you shall brought forth children, and children's children, and all of you shall have remained long in the land, and shall corrupt yourselves, and make a graven image, or the likeness of any thing, and shall do evil in the sight of the LORD your God, to provoke him to anger:

    Malayalam: നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാർത്തു വഷളായിത്തീർന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാൽ

    Big screen
  26. 26

    English: I call heaven and earth to witness against you this day, that all of you shall soon utterly perish from off the land unto which all of you go over Jordan to possess it; all of you shall not prolong your days upon it, but shall utterly be destroyed.

    Malayalam: നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായ്പോകും.

    Big screen
  27. 27

    English: And the LORD shall scatter you among the nations, and all of you shall be left few in number among the heathen, where the LORD shall lead you.

    Malayalam: യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.

    Big screen
  28. 28

    English: And there all of you shall serve gods, the work of men's hands, wood and stone, which neither see, nor hear, nor eat, nor smell.

    Malayalam: കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.

    Big screen
  29. 29

    English: But if from thence you shall seek the LORD your God, you shall find him, if you seek him with all your heart and with all your soul.

    Malayalam: എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.

    Big screen
  30. 30

    English: When you are in tribulation, and all these things are come upon you, even in the latter days, if you turn to the LORD your God, and shall be obedient unto his voice;

    Malayalam: നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേൽ വരികയും ചെയ്യുമ്പോൾ നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.

    Big screen
  31. 31

    English: (For the LORD your God is a merciful God;) he will not forsake you, neither destroy you, nor forget the covenant of your fathers which he swore unto them.

    Malayalam: നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.

    Big screen
  32. 32

    English: For ask now of the days that are past, which were before you, since the day that God created man upon the earth, and ask from the one side of heaven unto the other, whether there has been any such thing as this great thing is, or has been heard like it?

    Malayalam: ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ നിനക്കു മുമ്പുണ്ടായ പൂർവ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.

    Big screen
  33. 33

    English: Did ever people hear the voice of God speaking out of the midst of the fire, as you have heard, and live?

    Malayalam: ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?

    Big screen
  34. 34

    English: Or has God assayed to go and take him a nation from the midst of another nation, by temptations, by signs, and by wonders, and by war, and by a mighty hand, and by a stretched out arm, and by great terrors, according to all that the LORD your God did for you in Egypt before your eyes?

    Malayalam: അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവെച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽ നിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?

    Big screen
  35. 35

    English: Unto you it was showed, that you might know that the LORD he is God; there is none else beside him.

    Malayalam: നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.

    Big screen
  36. 36

    English: Out of heaven he made you to hear his voice, that he might instruct you: and upon earth he showed you his great fire; and you heard his words out of the midst of the fire.

    Malayalam: അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.

    Big screen
  37. 37

    English: And because he loved your fathers, therefore he chose their seed after them, and brought you out in his sight with his mighty power out of Egypt;

    Malayalam: നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.

    Big screen
  38. 38

    English: To drive out nations from before you greater and mightier than you are, to bring you in, to give you their land for an inheritance, as it is this day.

    Malayalam: നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽ നിന്നു നിന്നെ പുറപ്പെടുവിച്ചു.

    Big screen
  39. 39

    English: Know therefore this day, and consider it in yours heart, that the LORD he is God in heaven above, and upon the earth beneath: there is none else.

    Malayalam: ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.

    Big screen
  40. 40

    English: You shall keep therefore his statutes, and his commandments, which I command you this day, that it may go well with you, and with your children after you, and that you may prolong your days upon the earth, which the LORD your God gives you, for ever.

    Malayalam: നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നും ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.

    Big screen
  41. 41

    English: Then Moses severed three cities on this side Jordan toward the sunrising;

    Malayalam: അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.

    Big screen
  42. 42

    English: That the slayer might flee thither, which should kill his neighbour unexpectedly, and hated him not in times past; and that fleeing unto one of these cities he might live:

    Malayalam: പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

    Big screen
  43. 43

    English: Namely, Bezer in the wilderness, in the plain country, of the Reubenites; and Ramoth in Gilead, of the Gadites; and Golan in Bashan, of the Manassites.

    Malayalam: അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.

    Big screen
  44. 44

    English: And this is the law which Moses set before the children of Israel:

    Malayalam: മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വെച്ച ന്യായപ്രമാണം ഇതു തന്നേ.

    Big screen
  45. 45

    English: These are the testimonies, and the statutes, and the judgments, which Moses spoke unto the children of Israel, after they came forth out of Egypt.

    Malayalam: യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോർദ്ദാന്നക്കരെ ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയിൽവെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.

    Big screen
  46. 46

    English: On this side Jordan, in the valley opposite to Bethpeor, in the land of Sihon king of the Amorites, who dwelt at Heshbon, whom Moses and the children of Israel stroke, after they were come forth out of Egypt:

    Malayalam: മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

    Big screen
  47. 47

    English: And they possessed his land, and the land of Og king of Bashan, two kings of the Amorites, which were on this side Jordan toward the sunrising;

    Malayalam: അവന്റെ ദേശവും ബാശാൻ രാജാവായ ഓഗിന്റെ ദേശവുമായി

    Big screen
  48. 48

    English: From Aroer, which is by the bank of the river Arnon, even unto mount Sion, which is Hermon,

    Malayalam: അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർമുതൽ ഹെർമ്മോനെന്ന സീയോൻ പർവ്വതംവരെയും

    Big screen
  49. 49

    English: And all the plain on this side Jordan eastward, even unto the sea of the plain, under the springs of Pisgah.

    Malayalam: യോർദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടൽവരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോർദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോർയ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

    Big screen