English & Malayalam Bible

Hosea 8

ഹോശേയ 8

  1. 1

    English: Set the trumpet to your mouth. He shall come as an eagle against the house of the LORD, because they have transgressed my covenant, and trespassed against my law.

    Malayalam: അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.

    Big screen
  2. 2

    English: Israel shall cry unto me, My God, we know you.

    Malayalam: അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.

    Big screen
  3. 3

    English: Israel has cast off the thing that is good: the enemy shall pursue him.

    Malayalam: യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.

    Big screen
  4. 4

    English: They have set up kings, but not by me: they have made princes, and I knew it not: of their silver and their gold have they made them idols, that they may be cut off.

    Malayalam: അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.

    Big screen
  5. 5

    English: Your calf, O Samaria, has cast you off; mine anger is kindled against them: how long will it be before they attain to innocence?

    Malayalam: ശമർയ്യയോ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്കു കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?

    Big screen
  6. 6

    English: For from Israel was it also: the workman made it; therefore it is not God: but the calf of Samaria shall be broken in pieces.

    Malayalam: ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമർയ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.

    Big screen
  7. 7

    English: For they have sown the wind, and they shall reap the whirlwind: it has no stalk; the bud shall yield no meal: if so be it yield, the strangers shall swallow it up.

    Malayalam: അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.

    Big screen
  8. 8

    English: Israel is swallowed up: now shall they be among the Gentiles as a vessel wherein is no pleasure.

    Malayalam: യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.

    Big screen
  9. 9

    English: For they are gone up to Assyria, a wild ass alone by himself: Ephraim has hired lovers.

    Malayalam: അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.

    Big screen
  10. 10

    English: Yea, though they have hired among the nations, now will I gather them, and they shall sorrow a little for the burden of the king of princes.

    Malayalam: അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻ കീഴിൽ വേഗത്തിൽ വേദനപ്പെടും.

    Big screen
  11. 11

    English: Because Ephraim has made many altars to sin, altars shall be unto him to sin.

    Malayalam: എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.

    Big screen
  12. 12

    English: I have written to him the great things of my law, but they were counted as a strange thing.

    Malayalam: ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.

    Big screen
  13. 13

    English: They sacrifice flesh for the sacrifices of mine offerings, and eat it; but the LORD accepts them not; now will he remember their iniquity, and visit their sins: they shall return to Egypt.

    Malayalam: അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.

    Big screen
  14. 14

    English: For Israel has forgotten his Maker, and builds temples; and Judah has multiplied fenced cities: but I will send a fire upon his cities, and it shall devour the palaces thereof.

    Malayalam: യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

    Big screen