English & Malayalam Bible

Isaiah 52

യെശയ്യാവ് 52

  1. 1

    English: Awake, awake; put on your strength, O Zion; put on your beautiful garments, O Jerusalem, the holy city: for henceforth there shall no more come into you the uncircumcised and the unclean.

    Malayalam: സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർ‍മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.

    Big screen
  2. 2

    English: Shake yourself from the dust; arise, and sit down, O Jerusalem: loose yourself from the bands of your neck, O captive daughter of Zion.

    Malayalam: പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.

    Big screen
  3. 3

    English: For thus says the LORD, All of you have sold yourselves for nothing; and all of you shall be redeemed without money.

    Malayalam: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.

    Big screen
  4. 4

    English: For thus says the Lord GOD, My people went down in old times into Egypt to sojourn there; and the Assyrian oppressed them without cause.

    Malayalam: യഹോവയായ കർ‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.

    Big screen
  5. 5

    English: Now therefore, what have I here, says the LORD, that my people is taken away for nothing? they that rule over them make them to wail, says the LORD; and my name continually every day is blasphemed.

    Malayalam: ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തുചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.

    Big screen
  6. 6

    English: Therefore my people shall know my name: therefore they shall know in that day that I am he that does speak: behold, it is I.

    Malayalam: അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും.

    Big screen
  7. 7

    English: How beautiful upon the mountains are the feet of him that brings good tidings, that publishes peace; that brings good tidings of good, that publishes salvation; that says unto Zion, Your God reigns!

    Malayalam: സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!

    Big screen
  8. 8

    English: Your watchmen shall lift up the voice; with the voice together shall they sing: for they shall see eye to eye, when the LORD shall bring again Zion.

    Malayalam: നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ‍ ശബ്ദം ഉയർ‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ‍ അഭിമുഖമായി കാണും.

    Big screen
  9. 9

    English: Break forth into joy, sing together, all of you waste places of Jerusalem: for the LORD has comforted his people, he has redeemed Jerusalem.

    Malayalam: യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.

    Big screen
  10. 10

    English: The LORD has made bare his holy arm in the eyes of all the nations; and all the ends of the earth shall see the salvation of our God.

    Malayalam: സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.

    Big screen
  11. 11

    English: Depart all of you, depart all of you, go all of you out from thence, touch no unclean thing; go all of you out of the midst of her; be all of you clean, that bear the vessels of the LORD.

    Malayalam: വിട്ടു പോരുവിൻ‍; വിട്ടുപോരുവിൻ‍; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ‍; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർ‍മ്മലീകരിപ്പിൻ.

    Big screen
  12. 12

    English: For all of you shall not go out with haste, nor go by flight: for the LORD will go before you; and the God of Israel will be your rear guard.

    Malayalam: നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.

    Big screen
  13. 13

    English: Behold, my servant shall deal prudently, he shall be exalted and extolled, and be very high.

    Malayalam: എന്റെ ദാസൻ കൃതാർ‍ത്ഥനാകും; അവൻ ഉയർ‍ന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും

    Big screen
  14. 14

    English: As many were astonished at you; his visage was so ruined more than any man, and his form more than the sons of men:

    Malayalam: അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതു പോലെ,

    Big screen
  15. 15

    English: So shall he sprinkle many nations; the kings shall shut their mouths at him: for that which had not been told them shall they see; and that which they had not heard shall they consider.

    Malayalam: അവർ‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.

    Big screen