English & Malayalam Bible

Isaiah 60

യെശയ്യാവ് 60

  1. 1

    English: Arise, shine; for your light has come, and the glory of the LORD has risen upon you.

    Malayalam: എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

    Big screen
  2. 2

    English: For, behold, the darkness shall cover the earth, and gross darkness the people: but the LORD shall arise upon you, and his glory shall be seen upon you.

    Malayalam: അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.

    Big screen
  3. 3

    English: And the Gentiles shall come to your light, and kings to the brightness of your rising.

    Malayalam: ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.

    Big screen
  4. 4

    English: Lift up yours eyes round about, and see: all they gather themselves together, they come to you: your sons shall come from far, and your daughters shall be nursed at your side.

    Malayalam: നീ തല പൊക്കി ചുറ്റും നോക്കുക; അവർ‍ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ‍ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർ‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടുവരും.

    Big screen
  5. 5

    English: Then you shall see, and flow together, and yours heart shall fear, and be enlarged; because the abundance of the sea shall be converted unto you, the forces of the Gentiles shall come unto you.

    Malayalam: അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.

    Big screen
  6. 6

    English: The multitude of camels shall cover you, the dromedaries of Midian and Ephah; all they from Sheba shall come: they shall bring gold and incense; and they shall show forth the praises of the LORD.

    Malayalam: ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.

    Big screen
  7. 7

    English: All the flocks of Kedar shall be gathered together unto you, the rams of Nebaioth shall minister unto you: they shall come up with acceptance on mine altar, and I will glorify the house of my glory.

    Malayalam: കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും

    Big screen
  8. 8

    English: Who are these that fly as a cloud, and as the doves to their windows?

    Malayalam: മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ‍ ആർ‍?

    Big screen
  9. 9

    English: Surely the isles shall wait for me, and the ships of Tarshish first, to bring your sons from far, their silver and their gold with them, unto the name of the LORD your God, and to the Holy One of Israel, because he has glorified you.

    Malayalam: ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർ‍ശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.

    Big screen
  10. 10

    English: And the sons of strangers shall build up your walls, and their kings shall minister unto you: for in my wrath I stroke you, but in my favour have I had mercy on you.

    Malayalam: അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.

    Big screen
  11. 11

    English: Therefore your gates shall be open continually; they shall not be shut day nor night; that men may bring unto you the forces of the Gentiles, and that their kings may be brought.

    Malayalam: ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.

    Big screen
  12. 12

    English: For the nation and kingdom that will not serve you shall perish; yea, those nations shall be utterly wasted.

    Malayalam: നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.

    Big screen
  13. 13

    English: The glory of Lebanon shall come unto you, the fir tree, the pine tree, and the box together, to beautify the place of my sanctuary; and I will make the place of my feet glorious.

    Malayalam: എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.

    Big screen
  14. 14

    English: The sons also of them that afflicted you shall come bending unto you; and all they that despised you shall bow themselves down at the soles of your feet; and they shall call you; The city of the LORD, The Zion of the Holy One of Israel.

    Malayalam: നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.

    Big screen
  15. 15

    English: Whereas you has been forsaken and hated, so that no man went through you, I will make you an eternal excellency, a joy of many generations.

    Malayalam: ആരും കടന്നുപോകാതവണ്ണം നീ നിർ‍ജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർ‍ക്കും.

    Big screen
  16. 16

    English: You shall also suck the milk of the Gentiles, and shall suck the breast of kings: and you shall know that I the LORD am your Saviour and your Redeemer, the mighty One of Jacob.

    Malayalam: നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.

    Big screen
  17. 17

    English: For brass I will bring gold, and for iron I will bring silver, and for wood brass, and for stones iron: I will also make your officers peace, and yours exactors righteousness.

    Malayalam: ഞാൻ താമ്രത്തിന്നു പകരം സ്വർ‍ണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.

    Big screen
  18. 18

    English: Violence shall no more be heard in your land, wasting nor destruction within your borders; but you shall call your walls Salvation, and your gates Praise.

    Malayalam: ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ‍ പറയും.

    Big screen
  19. 19

    English: The sun shall be no more your light by day; neither for brightness shall the moon give light unto you: but the LORD shall be unto you an everlasting light, and your God your glory.

    Malayalam: ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.

    Big screen
  20. 20

    English: Your sun shall no more go down; neither shall your moon withdraw itself: for the LORD shall be yours everlasting light, and the days of your mourning shall be ended.

    Malayalam: നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.

    Big screen
  21. 21

    English: Your people also shall be all righteous: they shall inherit the land for ever, the branch of my planting, the work of my hands, that I may be glorified.

    Malayalam: നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.

    Big screen
  22. 22

    English: A little one shall become a thousand, and a small one a strong nation: I the LORD will hasten it in his time.

    Malayalam: കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിർ‍വത്തിക്കും.

    Big screen