English & Malayalam Bible

Jeremiah 5

യിരെമ്യാവ് 5

  1. 1

    English: Run all of you back and forth through the streets of Jerusalem, and see now, and know, and seek in the broad places thereof, if all of you can find a man, if there be any that executes judgment, that seeks the truth; and I will pardon it.

    Malayalam: ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‍വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.

    Big screen
  2. 2

    English: And though they say, The LORD lives; surely they swear falsely.

    Malayalam: യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.

    Big screen
  3. 3

    English: O LORD, are not yours eyes upon the truth? you have stricken them, but they have not grieved; you have consumed them, but they have refused to receive correction: they have made their faces harder than a rock; they have refused to return.

    Malayalam: യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്കു മനസില്ലായിരുന്നു.

    Big screen
  4. 4

    English: Therefore I said, Surely these are poor; they are foolish: for they know not the way of the LORD, nor the judgment of their God.

    Malayalam: അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.

    Big screen
  5. 5

    English: I will get me unto the great men, and will speak unto them; for they have known the way of the LORD, and the judgment of their God: but these have altogether broken the yoke, and burst the bonds.

    Malayalam: ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകർത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.

    Big screen
  6. 6

    English: Wherefore a lion out of the forest shall slay them, and a wolf of the evenings shall spoil them, a leopard shall watch over their cities: every one that goes out thence shall be torn in pieces: because their transgressions are many, and their backslidings are increased.

    Malayalam: അതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.

    Big screen
  7. 7

    English: How shall I pardon you for this? your children have forsaken me, and sworn by them that are no gods: when I had fed them to the full, they then committed adultery, and assembled themselves by troops in the harlots' houses.

    Malayalam: ഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.

    Big screen
  8. 8

    English: They were as fed horses in the morning: every one neighed after his neighbour's wife.

    Malayalam: തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.

    Big screen
  9. 9

    English: Shall I not visit for these things? says the LORD: and shall not my soul be avenged on such a nation as this?

    Malayalam: ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

    Big screen
  10. 10

    English: Go all of you up upon her walls, and destroy; but make not a full end: take away her battlements; for they are not the LORD's.

    Malayalam: അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു. അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.

    Big screen
  11. 11

    English: For the house of Israel and the house of Judah have dealt very treacherously against me, says the LORD.

    Malayalam: യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

    Big screen
  12. 12

    English: They have lied concerning the LORD, and said, It is not he; neither shall evil come upon us; neither shall we see sword nor famine:

    Malayalam: അവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.

    Big screen
  13. 13

    English: And the prophets shall become wind, and the word is not in them: thus shall it be done unto them.

    Malayalam: പ്രവാചകന്മാർ കാറ്റായ്തീരും; അവർക്കു അരുളപ്പാടില്ല; അവർക്കു അങ്ങനെ ഭവിക്കട്ടെ.

    Big screen
  14. 14

    English: Wherefore thus says the LORD God of hosts, Because all of you speak this word, behold, I will make my words in your mouth fire, and this people wood, and it shall devour them.

    Malayalam: അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവർ അതിന്നു ഇരയായി തീരും.

    Big screen
  15. 15

    English: Lo, I will bring a nation upon you from far, O house of Israel, says the LORD: it is a mighty nation, it is an ancient nation, a nation whose language you know not, neither understand what they say.

    Malayalam: യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;

    Big screen
  16. 16

    English: Their quiver is as an open tomb, they are all mighty men.

    Malayalam: അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.

    Big screen
  17. 17

    English: And they shall eat up yours harvest, and your bread, which your sons and your daughters should eat: they shall eat up your flocks and yours herds: they shall eat up your vines and your fig trees: they shall impoverish your fenced cities, wherein you trusted, with the sword.

    Malayalam: നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവർ ഭക്ഷിച്ചുകളയും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾ കൊണ്ടു ശൂന്യമാക്കിക്കളയും.

    Big screen
  18. 18

    English: Nevertheless in those days, says the LORD, I will not make a full end with you.

    Malayalam: എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.

    Big screen
  19. 19

    English: And it shall come to pass, when all of you shall say, Wherefore does the LORD our God all these things unto us? then shall you answer them, Like all of you have forsaken me, and served strange gods in your land, so shall all of you serve strangers in a land that is not your's.

    Malayalam: നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‍വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾ നീ അവരോടു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്തു നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.

    Big screen
  20. 20

    English: Declare this in the house of Jacob, and publish it in Judah, saying,

    Malayalam: നിങ്ങൾ യാക്കോബ്ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ:

    Big screen
  21. 21

    English: Hear now this, O foolish people, and without understanding; which have eyes, and see not; which have ears, and hear not:

    Malayalam: കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!

    Big screen
  22. 22

    English: Fear all of you not me? says the LORD: will all of you not tremble at my presence, which have placed the sand for the bound of the sea by a perpetual decree, that it cannot pass it: and though the waves thereof toss themselves, yet can they not prevail; though they roar, yet can they not pass over it?

    Malayalam: നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.

    Big screen
  23. 23

    English: But this people has a revolting and a rebellious heart; they are revolted and gone.

    Malayalam: ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു

    Big screen
  24. 24

    English: Neither say they in their heart, Let us now fear the LORD our God, that gives rain, both the former and the latter, in his season: he reserves unto us the appointed weeks of the harvest.

    Malayalam: മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടു മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.

    Big screen
  25. 25

    English: Your iniquities have turned away these things, and your sins have withheld good things from you.

    Malayalam: ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.

    Big screen
  26. 26

    English: For among my people are found wicked men: they lay wait, as he that sets snares; they set a trap, they catch men.

    Malayalam: എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.

    Big screen
  27. 27

    English: As a cage is full of birds, so are their houses full of deceit: therefore they are become great, and becoming rich.

    Malayalam: കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.

    Big screen
  28. 28

    English: They are becoming fat, they shine: yea, they pass over the deeds of the wicked: they judge not the cause, the cause of the fatherless, yet they prosper; and the right of the needy do they not judge.

    Malayalam: അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.

    Big screen
  29. 29

    English: Shall I not visit for these things? says the LORD: shall not my soul be avenged on such a nation as this?

    Malayalam: ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

    Big screen
  30. 30

    English: A wonderful and horrible thing is committed in the land;

    Malayalam: വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.

    Big screen
  31. 31

    English: The prophets prophesy falsely, and the priests bear rule by their means; and my people love to have it so: and what will all of you do in the end thereof?

    Malayalam: പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും.

    Big screen