English & Malayalam Bible

Job 17

ഇയ്യോബ് 17

  1. 1

    English: My breath is corrupt, my days are extinct, the graves are ready for me.

    Malayalam: എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.

    Big screen
  2. 2

    English: Are there not mockers with me? and does not mine eye continue in their provocation?

    Malayalam: എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.

    Big screen
  3. 3

    English: Lay down now, put me in a guarantor with you; who is he that will shake hands with me?

    Malayalam: നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?

    Big screen
  4. 4

    English: For you have hid their heart from understanding: therefore shall you not exalt them.

    Malayalam: ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.

    Big screen
  5. 5

    English: He that speaks flattery to his friends, even the eyes of his children shall fail.

    Malayalam: ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.

    Big screen
  6. 6

    English: He has made me also a byword of the people; and in old times I was as a timbrel.

    Malayalam: അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.

    Big screen
  7. 7

    English: Mine eye also is dim by reason of sorrow, and all my members are as a shadow.

    Malayalam: ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.

    Big screen
  8. 8

    English: Upright men shall be astonished at this, and the innocent shall stir up himself against the hypocrite.

    Malayalam: നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.

    Big screen
  9. 9

    English: The righteous also shall hold on his way, and he that has clean hands shall be stronger and stronger.

    Malayalam: നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.

    Big screen
  10. 10

    English: But as for you all, do all of you return, and come now: for I cannot find one wise man among you.

    Malayalam: എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.

    Big screen
  11. 11

    English: My days are past, my purposes are broken off, even the thoughts of my heart.

    Malayalam: എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു.

    Big screen
  12. 12

    English: They change the night into day: the light is short because of darkness.

    Malayalam: അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.

    Big screen
  13. 13

    English: If I wait, the grave is mine house: I have made my bed in the darkness.

    Malayalam: ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.

    Big screen
  14. 14

    English: I have said to corruption, You are my father: to the worm, You are my mother, and my sister.

    Malayalam: ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.

    Big screen
  15. 15

    English: And where is now my hope? as for my hope, who shall see it?

    Malayalam: അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?

    Big screen
  16. 16

    English: They shall go down to the bars of the pit, when our rest together is in the dust.

    Malayalam: അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.

    Big screen