English & Malayalam Bible
Joshua 15
യോശുവ 15
- 1
English: This then was the lot of the tribe of the children of Judah by their families; even to the border of Edom the wilderness of Zin southward was the uttermost part of the south coast.
Malayalam: യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീൻമരുഭൂമിവരെ തന്നേ.
- 2
English: And their south border was from the shore of the salt sea, from the bay that looks southward:
Malayalam: അവരുടെ തെക്കെ അതിർ ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽതന്നേ ആയിരുന്നു.
- 3
English: And it went out to the south side to Maalehacrabbim, and passed along to Zin, and ascended up on the south side unto Kadeshbarnea, and passed along to Hezron, and went up to Adar, and fetched a compass to Karkaa:
Malayalam: അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബർന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോൻ കടന്നു ആദാരിലേക്കു കയറി കാർക്കയിലേക്കു തിരിഞ്ഞു
- 4
English: From thence it passed toward Azmon, and went out unto the river of Egypt; and the activities out of that coast were at the sea: this shall be your south coast.
Malayalam: അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിർ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
- 5
English: And the east border was the salt sea, even unto the end of Jordan. And their border in the north quarter was from the bay of the sea at the uttermost part of Jordan:
Malayalam: കിഴക്കെ അതിർ യോർദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ അഴിമുഖമായ
- 6
English: And the border went up to Bethhogla, and passed along by the north of Betharabah; and the border went up to the stone of Bohan the son of Reuben:
Malayalam: ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
- 7
English: And the border went up toward Debir from the valley of Achor, and so northward, looking toward Gilgal, that is before the going up to Adummim, which is on the south side of the river: and the border passed toward the waters of Enshemesh, and the activities out thereof were at Enrogel:
Malayalam: പിന്നെ ആ അതിർ ആഖോർതാഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
- 8
English: And the border went up by the valley of the son of Hinnom unto the south side of the Jebusite; the same is Jerusalem: and the border went up to the top of the mountain that lies before the valley of Hinnom westward, which is at the end of the valley of the giants northward:
Malayalam: പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
- 9
English: And the border was drawn from the top of the hill unto the fountain of the water of Nephtoah, and went out to the cities of mount Ephron; and the border was drawn to Baalah, which is Kirjathjearim:
Malayalam: പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻ മലയിലെ പട്ടണങ്ങൾവരെ ചെന്നു കിർയ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
- 10
English: And the border compassed from Baalah westward unto mount Seir, and passed along unto the side of mount Jearim, which is Chesalon, on the north side, and went down to Bethshemesh, and passed on to Timnah:
Malayalam: പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
- 11
English: And the border went out unto the side of Ekron northward: and the border was drawn to Shicron, and passed along to mount Baalah, and went out unto Jabneel; and the activities out of the border were at the sea.
Malayalam: പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
- 12
English: And the west border was to the great sea, and the coast thereof. This is the coast of the children of Judah round about according to their families.
Malayalam: പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
- 13
English: And unto Caleb the son of Jephunneh he gave a part among the children of Judah, according to the commandment of the LORD to Joshua, even the city of Arba the father of Anak, which city is Hebron.
Malayalam: യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
- 14
English: And Caleb drove thence the three sons of Anak, Sheshai, and Ahiman, and Talmai, the children of Anak.
Malayalam: അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.
- 15
English: And he went up thence to the inhabitants of Debir: and the name of Debir before was Kirjathsepher.
Malayalam: അവിടെനിന്നു അവൻ ദെബീർനിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിർയ്യത്ത്-സേഫെർ എന്നായിരുന്നു.
- 16
English: And Caleb said, He that strikes Kirjathsepher, and takes it, to him will I give Achsah my daughter to wife.
Malayalam: കിർയ്യത്ത്-സേഫെർ ജയിക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
- 17
English: And Othniel the son of Kenaz, the brother of Caleb, took it: and he gave him Achsah his daughter to wife.
Malayalam: കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അതിനെ പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
- 18
English: And it came to pass, as she came unto him, that she moved him to ask of her father a field: and she lighted off her ass; and Caleb said unto her, What would you?
Malayalam: അവൾ വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോൾ കാലേബ് അവളോടു: നിനക്കു എന്തു വേണം എന്നു ചോദിച്ചു.
- 19
English: Who answered, Give me a blessing; for you have given me a south land; give me also springs of water. And he gave her the upper springs, and the nether springs.
Malayalam: എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവൾ ഉത്തരം പറഞ്ഞു അവൻ അവൾക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
- 20
English: This is the inheritance of the tribe of the children of Judah according to their families.
Malayalam: യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
- 21
English: And the uttermost cities of the tribe of the children of Judah toward the coast of Edom southward were Kabzeel, and Eder, and Jagur,
Malayalam: എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ:
- 22
English: And Kinah, and Dimonah, and Adadah,
Malayalam: കെബ്സെയേൽ, ഏദെർ, യാഗൂർ,
- 23
English: And Kedesh, and Hazor, and Ithnan,
Malayalam: കീന, ദിമോന, അദാദ, കേദെശ്,
- 24
English: Ziph, and Telem, and Bealoth,
Malayalam: ഹാസോർ, യിത്നാൻ, സീഫ്, തേലെം,
- 25
English: And Hazor, Hadattah, and Kerioth, and Hezron, which is Hazor,
Malayalam: ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്--ഹെസ്രോൻ,
- 26
English: Amam, and Shema, and Moladah,
Malayalam: അമാം, ശെമ, മോലാദ,
- 27
English: And Hazargaddah, and Heshmon, and Bethpalet,
Malayalam: ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
- 28
English: And Hazarshual, and Beersheba, and Bizjothjah,
Malayalam: ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
- 29
English: Baalah, and Iim, and Azem,
Malayalam: ബാല, ഇയ്യീം, ഏസെം,
- 30
English: And Eltolad, and Chesil, and Hormah,
Malayalam: എൽതോലദ്, കെസീൽ, ഹോർമ്മ,
- 31
English: And Ziklag, and Madmannah, and Sansannah,
Malayalam: സിക്ളാഗ്, മദ്മന്ന, സൻസന്ന,
- 32
English: And Lebaoth, and Shilhim, and Ain, and Rimmon: all the cities are twenty and nine, with their villages:
Malayalam: ലെബായോത്ത, ശിൽഹീം, ആയിൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
- 33
English: And in the valley, Eshtaol, and Zoreah, and Ashnah,
Malayalam: താഴ്‍വീതിയിൽ എസ്തായോൽ, സൊരാ,
- 34
English: And Zanoah, and Engannim, Tappuah, and Enam,
Malayalam: അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ,
- 35
English: Jarmuth, and Adullam, Socoh, and Azekah,
Malayalam: ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ,
- 36
English: And Sharaim, and Adithaim, and Gederah, and Gederothaim; fourteen cities with their villages:
Malayalam: അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;
- 37
English: Zenan, and Hadashah, and Migdalgad,
Malayalam: ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ,
- 38
English: And Dilean, and Mizpeh, and Joktheel,
Malayalam: ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ,
- 39
English: Lachish, and Bozkath, and Eglon,
Malayalam: ലാഖിശ്, ബൊസ്കത്ത്,
- 40
English: And Cabbon, and Lahmam, and Kithlish,
Malayalam: എഗ്ളോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
- 41
English: And Gederoth, Bethdagon, and Naamah, and Makkedah; sixteen cities with their villages:
Malayalam: ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;
- 42
English: Libnah, and Ether, and Ashan,
Malayalam: ലിബ്ന, ഏഥെർ, ആശാൻ,
- 43
English: And Jiphtah, and Ashnah, and Nezib,
Malayalam: യിപ്താഹ്, അശ്ന, നെസീബ്,
- 44
English: And Keilah, and Achzib, and Mareshah; nine cities with their villages:
Malayalam: കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 45
English: Ekron, with her towns and her villages:
Malayalam: എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
- 46
English: From Ekron even unto the sea, all that lay near Ashdod, with their villages:
Malayalam: എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
- 47
English: Ashdod with her towns and her villages, Gaza with her towns and her villages, unto the river of Egypt, and the great sea, and the border thereof:
Malayalam: അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
- 48
English: And in the mountains, Shamir, and Jattir, and Socoh,
Malayalam: മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
- 49
English: And Dannah, and Kirjathsannah, which is Debir,
Malayalam: ദന്ന, ദെബീർ എന്ന കിർയ്യത്ത്-സന്ന,
- 50
English: And Anab, and Eshtemoh, and Anim,
Malayalam: അനാബ്, എസ്തെമോ, ആനീം, ഗോശെൻ,
- 51
English: And Goshen, and Holon, and Giloh; eleven cities with their villages:
Malayalam: ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;
- 52
English: Arab, and Dumah, and Eshean,
Malayalam: അരാബ്, ദൂമ, എശാൻ,
- 53
English: And Janum, and Bethtappuah, and Aphekah,
Malayalam: യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,
- 54
English: And Humtah, and Kirjatharba, which is Hebron, and Zior; nine cities with their villages:
Malayalam: ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- 55
English: Maon, Carmel, and Ziph, and Juttah,
Malayalam: മാവോൻ, കർമ്മോൽ, സീഫ്, യൂത,
- 56
English: And Jezreel, and Jokdeam, and Zanoah,
Malayalam: യിസ്രെയേൽ, യോക്ക്ക് ദെയാം, സാനോഹ,
- 57
English: Cain, Gibeah, and Timnah; ten cities with their villages:
Malayalam: കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും
- 58
English: Halhul, Bethzur, and Gedor,
Malayalam: അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ ബേത്ത്--സൂർ
- 59
English: And Maarath, and Bethanoth, and Eltekon; six cities with their villages:
Malayalam: ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 60
English: Kirjathbaal, which is Kirjathjearim, and Rabbah; two cities with their villages:
Malayalam: കിർയ്യത്ത്-യെയാരീം എന്ന കിർയ്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 61
English: In the wilderness, Betharabah, Middin, and Secacah,
Malayalam: മരുഭൂമിയിൽ ബേത്ത്-അരാബ,
- 62
English: And Nibshan, and the city of Salt, and Engedi; six cities with their villages.
Malayalam: മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- 63
English: As for the Jebusites the inhabitants of Jerusalem, the children of Judah could not drive them out; but the Jebusites dwell with the children of Judah at Jerusalem unto this day.
Malayalam: യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.