English & Malayalam Bible

Nehemiah 10

നെഹെമ്യാവ് 10

  1. 1

    English: Now those that sealed were, Nehemiah, the Tirshatha, the son of Hachaliah, and Zidkijah,

    Malayalam: മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,

    Big screen
  2. 2

    English: Seraiah, Azariah, Jeremiah,

    Malayalam: സിദെക്കീയാവു, സെരായാവു, അസർയ്യാവു, യിരെമ്യാവു

    Big screen
  3. 3

    English: Pashur, Amariah, Malchijah,

    Malayalam: പശ്ഹൂർ, അമർയ്യാവു,മൽക്കീയാവു,

    Big screen
  4. 4

    English: Hattush, Shebaniah, Malluch,

    Malayalam: ഹത്തൂശ്, ശെബന്യാവു, മല്ലൂക്,

    Big screen
  5. 5

    English: Harim, Meremoth, Obadiah,

    Malayalam: ഹരീം, മെരേമോത്ത്, ഓബദ്യാവു,

    Big screen
  6. 6

    English: Daniel, Ginnethon, Baruch,

    Malayalam: ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,

    Big screen
  7. 7

    English: Meshullam, Abijah, Mijamin,

    Malayalam: മെശുല്ലാം,അബീയാവു, മീയാമീൻ,

    Big screen
  8. 8

    English: Maaziah, Bilgai, Shemaiah: these were the priests.

    Malayalam: മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.

    Big screen
  9. 9

    English: And the Levites: both Jeshua the son of Azaniah, Binnui of the sons of Henadad, Kadmiel;

    Malayalam: പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും

    Big screen
  10. 10

    English: And their brethren, Shebaniah, Hodijah, Kelita, Pelaiah, Hanan,

    Malayalam: കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,

    Big screen
  11. 11

    English: Micha, Rehob, Hashabiah,

    Malayalam: കെലീതാ, പെലായാവു, ഹാനാൻ, മീഖാ,

    Big screen
  12. 12

    English: Zaccur, Sherebiah, Shebaniah,

    Malayalam: രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,

    Big screen
  13. 13

    English: Hodijah, Bani, Beninu.

    Malayalam: ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.

    Big screen
  14. 14

    English: The chief of the people; Parosh, Pahathmoab, Elam, Zatthu, Bani,

    Malayalam: ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,

    Big screen
  15. 15

    English: Bunni, Azgad, Bebai,

    Malayalam: ബാനി, ബുന്നി, അസാദ്, ബേബായി,

    Big screen
  16. 16

    English: Adonijah, Bigvai, Adin,

    Malayalam: അദോനീയാവു, ബിഗ്വായി, ആദീൻ,

    Big screen
  17. 17

    English: Ater, Hizkijah, Azzur,

    Malayalam: ആതേർ, ഹിസ്കീയാവു, അസ്സൂർ,

    Big screen
  18. 18

    English: Hodijah, Hashum, Bezai,

    Malayalam: ഹോദീയാവു, ഹാശും, ബേസായി,

    Big screen
  19. 19

    English: Hariph, Anathoth, Nebai,

    Malayalam: ഹാരീഫ്, അനാഥോത്ത്, നേബായി,

    Big screen
  20. 20

    English: Magpiash, Meshullam, Hezir,

    Malayalam: മഗ്പിയാശ്, മെശുല്ലാം, ഹേസീർ,

    Big screen
  21. 21

    English: Meshezabeel, Zadok, Jaddua,

    Malayalam: മെശേസബെയേൽ, സാദോക്, യദൂവ,

    Big screen
  22. 22

    English: Pelatiah, Hanan, Anaiah,

    Malayalam: പെലത്യാവു, ഹനാൻ, അനായാവു,

    Big screen
  23. 23

    English: Hoshea, Hananiah, Hashub,

    Malayalam: ഹോശേയ ഹനന്യാവു, ഹശ്ശൂബ്,

    Big screen
  24. 24

    English: Hallohesh, Pileha, Shobek,

    Malayalam: ഹല്ലോഹേശ്, പിൽഹാ, ശോബേക്,

    Big screen
  25. 25

    English: Rehum, Hashabnah, Maaseiah,

    Malayalam: രെഹൂം, ഹശബ്നാ, മയസേയാവു,

    Big screen
  26. 26

    English: And Ahijah, Hanan, Anan,

    Malayalam: അഹീയാവു, ഹനാൻ, ആനാൻ,

    Big screen
  27. 27

    English: Malluch, Harim, Baanah.

    Malayalam: മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.

    Big screen
  28. 28

    English: And the rest of the people, the priests, the Levites, the porters, the singers, the Nethinims, and all they that had separated themselves from the people of the lands unto the law of God, their wives, their sons, and their daughters, every one having knowledge, and having understanding;

    Malayalam: ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവൽക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞു വന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും

    Big screen
  29. 29

    English: They clave to their brethren, their nobles, and entered into a curse, and into an oath, to walk in God's law, which was given by Moses the servant of God, and to observe and do all the commandments of the LORD our Lord, and his judgments and his statutes;

    Malayalam: ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും

    Big screen
  30. 30

    English: And that we would not give our daughters unto the people of the land, not take their daughters for our sons:

    Malayalam: ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്കു അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും

    Big screen
  31. 31

    English: And if the people of the land bring ware or any victuals on the sabbath day to sell, that we would not buy it of them on the sabbath, or on the holy day: and that we would leave the seventh year, and the exaction of every debt.

    Malayalam: ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.

    Big screen
  32. 32

    English: Also we made ordinances for us, to charge ourselves yearly with the third part of a shekel for the service of the house of our God;

    Malayalam: ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന

    Big screen
  33. 33

    English: For the showbread, and for the continual food offering, and for the continual burnt offering, of the sabbaths, of the new moons, for the set feasts, and for the holy things, and for the sin offerings to make an atonement for Israel, and for all the work of the house of our God.

    Malayalam: പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.

    Big screen
  34. 34

    English: And we cast the lots among the priests, the Levites, and the people, for the wood offering, to bring it into the house of our God, after the houses of our fathers, at times appointed year by year, to burn upon the altar of the LORD our God, as it is written in the law:

    Malayalam: ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;

    Big screen
  35. 35

    English: And to bring the first-fruits of our ground, and the first-fruits of all fruit of all trees, year by year, unto the house of the LORD:

    Malayalam: ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും

    Big screen
  36. 36

    English: Also the firstborn of our sons, and of our cattle, as it is written in the law, and the firstlings of our herds and of our flocks, to bring to the house of our God, unto the priests that minister in the house of our God:

    Malayalam: ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും

    Big screen
  37. 37

    English: And that we should bring the first-fruits of our dough, and our offerings, and the fruit of all manner of trees, of wine and of oil, unto the priests, to the chambers of the house of our God; and the tithes of our ground unto the Levites, that the same Levites might have the tithes in all the cities of our tillage.

    Malayalam: ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.

    Big screen
  38. 38

    English: And the priest the son of Aaron shall be with the Levites, when the Levites take tithes: and the Levites shall bring up the tithe of the tithes unto the house of our God, to the chambers, into the treasure house.

    Malayalam: എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.

    Big screen
  39. 39

    English: For the children of Israel and the children of Levi shall bring the offering of the corn, of the new wine, and the oil, unto the chambers, where are the vessels of the sanctuary, and the priests that minister, and the porters, and the singers: and we will not forsake the house of our God.

    Malayalam: വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവൽക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.

    Big screen