English & Malayalam Bible

Numbers 17

സംഖ്യാപുസ്തകം 17

  1. 1

    English: And the LORD spoke unto Moses, saying,

    Malayalam: യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

    Big screen
  2. 2

    English: Speak unto the children of Israel, and take of every one of them a rod according to the house of their fathers, of all their princes according to the house of their fathers twelve rods: write you every man's name upon his rod.

    Malayalam: യിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.

    Big screen
  3. 3

    English: And you shall write Aaron's name upon the rod of Levi: for one rod shall be for the head of the house of their fathers.

    Malayalam: ലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം.

    Big screen
  4. 4

    English: And you shall lay them up in the tabernacle of the congregation before the testimony, where I will meet with you.

    Malayalam: സമാഗമനക്കുടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.

    Big screen
  5. 5

    English: And it shall come to pass, that the man's rod, whom I shall choose, shall blossom: and I will make to cease from me the murmurings of the children of Israel, whereby they murmur against you.

    Malayalam: ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ നിർത്തലാക്കും.

    Big screen
  6. 6

    English: And Moses spoke unto the children of Israel, and every one of their princes gave him a rod apiece, for each prince one, according to their fathers' houses, even twelve rods: and the rod of Aaron was among their rods.

    Malayalam: മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.

    Big screen
  7. 7

    English: And Moses laid up the rods before the LORD in the tabernacle of witness.

    Malayalam: മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വെച്ചു.

    Big screen
  8. 8

    English: And it came to pass, that on the next day Moses went into the tabernacle of witness; and, behold, the rod of Aaron for the house of Levi was budded, and brought forth buds, and bloomed blossoms, and yielded almonds.

    Malayalam: പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.

    Big screen
  9. 9

    English: And Moses brought out all the rods from before the LORD unto all the children of Israel: and they looked, and took every man his rod.

    Malayalam: മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു.

    Big screen
  10. 10

    English: And the LORD said unto Moses, Bring Aaron's rod again before the testimony, to be kept for a token against the rebels; and you shall quite take away their murmurings from me, that they die not.

    Malayalam: യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു.

    Big screen
  11. 11

    English: And Moses did so: as the LORD commanded him, so did he.

    Malayalam: മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു.

    Big screen
  12. 12

    English: And the children of Israel spoke unto Moses, saying, Behold, we die, we perish, we all perish.

    Malayalam: അപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിയക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.

    Big screen
  13. 13

    English: Whosoever comes any thing near unto the tabernacle of the LORD shall die: shall we be consumed with dying?

    Malayalam: യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.

    Big screen