English & Malayalam Bible

Numbers 26

സംഖ്യാപുസ്തകം 26

  1. 1

    English: And it came to pass after the plague, that the LORD spoke unto Moses and unto Eleazar the son of Aaron the priest, saying,

    Malayalam: ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

    Big screen
  2. 2

    English: Take the sum of all the congregation of the children of Israel, from twenty years old and upward, throughout their fathers' house, all that are able to go to war in Israel.

    Malayalam: യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു.

    Big screen
  3. 3

    English: And Moses and Eleazar the priest spoke with them in the plains of Moab by Jordan near Jericho, saying,

    Malayalam: അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽ വെച്ചു അവരോടു:

    Big screen
  4. 4

    English: Take the sum of the people, from twenty years old and upward; as the LORD commanded Moses and the children of Israel, which went forth out of the land of Egypt.

    Malayalam: യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.

    Big screen
  5. 5

    English: Reuben, the eldest son of Israel: the children of Reuben; Hanoch, of whom comes the family of the Hanochites: of Pallu, the family of the Palluites:

    Malayalam: യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;

    Big screen
  6. 6

    English: Of Hezron, the family of the Hezronites: of Carmi, the family of the Carmites.

    Malayalam: ഹെസ്രോനിൽനിന്നു ഹെസ്രോന്യ കുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം.

    Big screen
  7. 7

    English: These are the families of the Reubenites: and they that were numbered of them were forty and three thousand and seven hundred and thirty.

    Malayalam: ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേർ.

    Big screen
  8. 8

    English: And the sons of Pallu; Eliab.

    Malayalam: പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.

    Big screen
  9. 9

    English: And the sons of Eliab; Nemuel, and Dathan, and Abiram. This is that Dathan and Abiram, which were famous in the congregation, who strove against Moses and against Aaron in the company of Korah, when they strove against the LORD:

    Malayalam: എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;

    Big screen
  10. 10

    English: And the earth opened her mouth, and swallowed them up together with Korah, when that company died, what time the fire devoured two hundred and fifty men: and they became a sign.

    Malayalam: ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു.

    Big screen
  11. 11

    English: Notwithstanding the children of Korah died not.

    Malayalam: എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

    Big screen
  12. 12

    English: The sons of Simeon after their families: of Nemuel, the family of the Nemuelites: of Jamin, the family of the Jaminites: of Jachin, the family of the Jachinites:

    Malayalam: ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

    Big screen
  13. 13

    English: Of Zerah, the family of the Zarhites: of Shaul, the family of the Shaulites.

    Malayalam: സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.

    Big screen
  14. 14

    English: These are the families of the Simeonites, twenty and two thousand and two hundred.

    Malayalam: ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.

    Big screen
  15. 15

    English: The children of Gad after their families: of Zephon, the family of the Zephonites: of Haggi, the family of the Haggites: of Shuni, the family of the Shunites:

    Malayalam: ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;

    Big screen
  16. 16

    English: Of Ozni, the family of the Oznites: of Eri, the family of the Erites:

    Malayalam: ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏർയ്യകുടുംബം;

    Big screen
  17. 17

    English: Of Arod, the family of the Arodites: of Areli, the family of the Arelites.

    Malayalam: അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.

    Big screen
  18. 18

    English: These are the families of the children of Gad according to those that were numbered of them, forty thousand and five hundred.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറു പേർ.

    Big screen
  19. 19

    English: The sons of Judah were Er and Onan: and Er and Onan died in the land of Canaan.

    Malayalam: യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻ ദേശത്തു വെച്ചു മരിച്ചുപോയി.

    Big screen
  20. 20

    English: And the sons of Judah after their families were; of Shelah, the family of the Shelanites: of Pharez, the family of the Pharzites: of Zerah, the family of the Zarhites.

    Malayalam: യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.

    Big screen
  21. 21

    English: And the sons of Pharez were; of Hezron, the family of the Hezronites: of Hamul, the family of the Hamulites.

    Malayalam: ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.

    Big screen
  22. 22

    English: These are the families of Judah according to those that were numbered of them, threescore and sixteen thousand and five hundred.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറു പേർ.

    Big screen
  23. 23

    English: Of the sons of Issachar after their families: of Tola, the family of the Tolaites: of Pua, the family of the Punites:

    Malayalam: യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബം കുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;

    Big screen
  24. 24

    English: Of Jashub, the family of the Jashubites: of Shimron, the family of the Shimronites.

    Malayalam: യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.

    Big screen
  25. 25

    English: These are the families of Issachar according to those that were numbered of them, threescore and four thousand and three hundred.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തു നാലായിരത്തി മുന്നൂറു പേർ.

    Big screen
  26. 26

    English: Of the sons of Zebulun after their families: of Sered, the family of the Sardites: of Elon, the family of the Elonites: of Jahleel, the family of the Jahleelites.

    Malayalam: സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യ കുടുംബം; യഹ്ളേലിൽനിന്നു യഹ്ളേല്യകുടുംബം.

    Big screen
  27. 27

    English: These are the families of the Zebulunites according to those that were numbered of them, threescore thousand and five hundred.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറു പേർ.

    Big screen
  28. 28

    English: The sons of Joseph after their families were Manasseh and Ephraim.

    Malayalam: യോസേഫിന്റെ പുത്രന്മാർ കുടുംബം കുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.

    Big screen
  29. 29

    English: Of the sons of Manasseh: of Machir, the family of the Machirites: and Machir brings forth Gilead: of Gilead come the family of the Gileadites.

    Malayalam: മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീർയ്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.

    Big screen
  30. 30

    English: These are the sons of Gilead: of Jeezer, the family of the Jeezerites: of Helek, the family of the Helekites:

    Malayalam: ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെർയ്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.

    Big screen
  31. 31

    English: And of Asriel, the family of the Asrielites: and of Shechem, the family of the Shechemites:

    Malayalam: അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽ നിന്നാു ശേഖെമ്യകുടുംബം;

    Big screen
  32. 32

    English: And of Shemida, the family of the Shemidaites: and of Hepher, the family of the Hepherites.

    Malayalam: ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽ നിന്നു ഹേഫെർയ്യകുടുംബം.

    Big screen
  33. 33

    English: And Zelophehad the son of Hepher had no sons, but daughters: and the names of the daughters of Zelophehad were Mahlah, and Noah, Hoglah, Milcah, and Tirzah.

    Malayalam: ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ളാ, നോവാ, ഹൊഗ്ള, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

    Big screen
  34. 34

    English: These are the families of Manasseh, and those that were numbered of them, fifty and two thousand and seven hundred.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.

    Big screen
  35. 35

    English: These are the sons of Ephraim after their families: of Shuthelah, the family of the Shuthalhites: of Becher, the family of the Bachrites: of Tahan, the family of the Tahanites.

    Malayalam: എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെർയ്യകുടുംബം; തഹനിൽ നിന്നു തഹന്യകുടുംബം,

    Big screen
  36. 36

    English: And these are the sons of Shuthelah: of Eran, the family of the Eranites.

    Malayalam: ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.

    Big screen
  37. 37

    English: These are the families of the sons of Ephraim according to those that were numbered of them, thirty and two thousand and five hundred. These are the sons of Joseph after their families.

    Malayalam: അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാർ.

    Big screen
  38. 38

    English: The sons of Benjamin after their families: of Bela, the family of the Belaites: of Ashbel, the family of the Ashbelites: of Ahiram, the family of the Ahiramites:

    Malayalam: ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം;

    Big screen
  39. 39

    English: Of Shupham, the family of the Shuphamites: of Hupham, the family of the Huphamites.

    Malayalam: ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം.

    Big screen
  40. 40

    English: And the sons of Bela were Ard and Naaman: of Ard, the family of the Ardites: and of Naaman, the family of the Naamites.

    Malayalam: ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.

    Big screen
  41. 41

    English: These are the sons of Benjamin after their families: and they that were numbered of them were forty and five thousand and six hundred.

    Malayalam: ഇവർ കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറു പേർ.

    Big screen
  42. 42

    English: These are the sons of Dan after their families: of Shuham, the family of the Shuhamites. These are the families of Dan after their families.

    Malayalam: ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങൾ ആകുന്നു.

    Big screen
  43. 43

    English: All the families of the Shuhamites, according to those that were numbered of them, were threescore and four thousand and four hundred.

    Malayalam: ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേർ.

    Big screen
  44. 44

    English: Of the children of Asher after their families: of Jimna, the family of the Jimnites: of Jesui, the family of the Jesuites: of Beriah, the family of the Beriites.

    Malayalam: ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.

    Big screen
  45. 45

    English: Of the sons of Beriah: of Heber, the family of the Heberites: of Malchiel, the family of the Malchielites.

    Malayalam: ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെർയ്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.

    Big screen
  46. 46

    English: And the name of the daughter of Asher was Sarah.

    Malayalam: ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.

    Big screen
  47. 47

    English: These are the families of the sons of Asher according to those that were numbered of them; who were fifty and three thousand and four hundred.

    Malayalam: ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.

    Big screen
  48. 48

    English: Of the sons of Naphtali after their families: of Jahzeel, the family of the Jahzeelites: of Guni, the family of the Gunites:

    Malayalam: നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;

    Big screen
  49. 49

    English: Of Jezer, the family of the Jezerites: of Shillem, the family of the Shillemites.

    Malayalam: യേസെരിൽനിന്നു യേസെർയ്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യ കുടുംബം

    Big screen
  50. 50

    English: These are the families of Naphtali according to their families: and they that were numbered of them were forty and five thousand and four hundred.

    Malayalam: ഇവർ കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറു പേർ.

    Big screen
  51. 51

    English: These were the numbered of the children of Israel, six hundred thousand and a thousand seven hundred and thirty.

    Malayalam: യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേർ.

    Big screen
  52. 52

    English: And the LORD spoke unto Moses, saying,

    Malayalam: പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

    Big screen
  53. 53

    English: Unto these the land shall be divided for an inheritance according to the number of names.

    Malayalam: ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

    Big screen
  54. 54

    English: To many you shall give the more inheritance, and to few you shall give the less inheritance: to every one shall his inheritance be given according to those that were numbered of him.

    Malayalam: ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

    Big screen
  55. 55

    English: Notwithstanding the land shall be divided by lot: according to the names of the tribes of their fathers they shall inherit.

    Malayalam: ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം.

    Big screen
  56. 56

    English: According to the lot shall the possession thereof be divided between many and few.

    Malayalam: ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

    Big screen
  57. 57

    English: And these are they that were numbered of the Levites after their families: of Gershon, the family of the Gershonites: of Kohath, the family of the Kohathites: of Merari, the family of the Merarites.

    Malayalam: ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാർയ്യകുടുംബം.

    Big screen
  58. 58

    English: These are the families of the Levites: the family of the Libnites, the family of the Hebronites, the family of the Mahlites, the family of the Mushites, the family of the Korathites. And Kohath brings forth Amram.

    Malayalam: ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

    Big screen
  59. 59

    English: And the name of Amram's wife was Jochebed, the daughter of Levi, whom her mother bare to Levi in Egypt: and she bare unto Amram Aaron and Moses, and Miriam their sister.

    Malayalam: അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിർയ്യാമിനെയും പ്രസവിച്ചു.

    Big screen
  60. 60

    English: And unto Aaron was born Nadab, and Abihu, Eleazar, and Ithamar.

    Malayalam: അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.

    Big screen
  61. 61

    English: And Nadab and Abihu died, when they offered strange fire before the LORD.

    Malayalam: എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

    Big screen
  62. 62

    English: And those that were numbered of them were twenty and three thousand, all males from a month old and upward: for they were not numbered among the children of Israel, because there was no inheritance given them among the children of Israel.

    Malayalam: ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

    Big screen
  63. 63

    English: These are they that were numbered by Moses and Eleazar the priest, who numbered the children of Israel in the plains of Moab by Jordan near Jericho.

    Malayalam: യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ.

    Big screen
  64. 64

    English: But among these there was not a man of them whom Moses and Aaron the priest numbered, when they numbered the children of Israel in the wilderness of Sinai.

    Malayalam: എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

    Big screen
  65. 65

    English: For the LORD had said of them, They shall surely die in the wilderness. And there was not left a man of them, save Caleb the son of Jephunneh, and Joshua the son of Nun.

    Malayalam: അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

    Big screen