English & Malayalam Bible

Numbers 28

സംഖ്യാപുസ്തകം 28

  1. 1

    English: And the LORD spoke unto Moses, saying,

    Malayalam: യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

    Big screen
  2. 2

    English: Command the children of Israel, and say unto them, My offering, and my bread for my sacrifices made by fire, for a sweet savour unto me, shall all of you observe to offer unto me in their due season.

    Malayalam: എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം.

    Big screen
  3. 3

    English: And you shall say unto them, This is the offering made by fire which all of you shall offer unto the LORD; two lambs of the first year without spot day by day, for a continual burnt offering.

    Malayalam: നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി: ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.

    Big screen
  4. 4

    English: The one lamb shall you offer in the morning, and the other lamb shall you offer at even;

    Malayalam: ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

    Big screen
  5. 5

    English: And a tenth part of an ephah of flour for a food offering, mingled with the fourth part of an hin of beaten oil.

    Malayalam: ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം.

    Big screen
  6. 6

    English: It is a continual burnt offering, which was ordained in mount Sinai for a sweet savour, a sacrifice made by fire unto the LORD.

    Malayalam: ഇതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.

    Big screen
  7. 7

    English: And the drink offering thereof shall be the fourth part of an hin for the one lamb: in the holy place shall you cause the strong wine to be poured unto the LORD for a drink offering.

    Malayalam: അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവെക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.

    Big screen
  8. 8

    English: And the other lamb shall you offer at even: as the food offering of the morning, and as the drink offering thereof, you shall offer it, a sacrifice made by fire, of a sweet savour unto the LORD.

    Malayalam: മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.

    Big screen
  9. 9

    English: And on the sabbath day two lambs of the first year without spot, and two tenth deals of flour for a food offering, mingled with oil, and the drink offering thereof:

    Malayalam: ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം.

    Big screen
  10. 10

    English: This is the burnt offering of every sabbath, beside the continual burnt offering, and his drink offering.

    Malayalam: നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.

    Big screen
  11. 11

    English: And in the beginnings of your months all of you shall offer a burnt offering unto the LORD; two young bullocks, and one ram, seven lambs of the first year without spot;

    Malayalam: നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

    Big screen
  12. 12

    English: And three tenth deals of flour for a food offering, mingled with oil, for one bullock; and two tenth deals of flour for a food offering, mingled with oil, for one ram;

    Malayalam: കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും

    Big screen
  13. 13

    English: And a several tenth deal of flour mingled with oil for a food offering unto one lamb; for a burnt offering of a sweet savour, a sacrifice made by fire unto the LORD.

    Malayalam: കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

    Big screen
  14. 14

    English: And their drink offerings shall be half an hin of wine unto a bullock, and the third part of an hin unto a ram, and a fourth part of an hin unto a lamb: this is the burnt offering of every month throughout the months of the year.

    Malayalam: അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.

    Big screen
  15. 15

    English: And one kid of the goats for a sin offering unto the LORD shall be offered, beside the continual burnt offering, and his drink offering.

    Malayalam: നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം.

    Big screen
  16. 16

    English: And in the fourteenth day of the first month is the passover of the LORD.

    Malayalam: ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.

    Big screen
  17. 17

    English: And in the fifteenth day of this month is the feast: seven days shall unleavened bread be eaten.

    Malayalam: ആമാസം പതിനഞ്ചാം തിയ്യതി പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

    Big screen
  18. 18

    English: In the first day shall be an holy convocation; all of you shall do no manner of servile work therein:

    Malayalam: ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

    Big screen
  19. 19

    English: But all of you shall offer a sacrifice made by fire for a burnt offering unto the LORD; two young bullocks, and one ram, and seven lambs of the first year: they shall be unto you without blemish:

    Malayalam: എന്നാൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

    Big screen
  20. 20

    English: And their food offering shall be of flour mingled with oil: three tenth deals shall all of you offer for a bullock, and two tenth deals for a ram;

    Malayalam: അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും

    Big screen
  21. 21

    English: A several tenth deal shall you offer for every lamb, throughout the seven lambs:

    Malayalam: ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം.

    Big screen
  22. 22

    English: And one goat for a sin offering, to make an atonement for you.

    Malayalam: നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം.

    Big screen
  23. 23

    English: All of you shall offer these beside the burnt offering in the morning, which is for a continual burnt offering.

    Malayalam: നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.

    Big screen
  24. 24

    English: After this manner all of you shall offer daily, throughout the seven days, the food of the sacrifice made by fire, of a sweet savour unto the LORD: it shall be offered beside the continual burnt offering, and his drink offering.

    Malayalam: ഇങ്ങനെ ഏഴു നാളും യഹോവെക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.

    Big screen
  25. 25

    English: And on the seventh day all of you shall have an holy convocation; all of you shall do no servile work.

    Malayalam: ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

    Big screen
  26. 26

    English: Also in the day of the first-fruits, when all of you bring a new food offering unto the LORD, after your weeks be out, all of you shall have an holy convocation; all of you shall do no servile work:

    Malayalam: വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.

    Big screen
  27. 27

    English: But all of you shall offer the burnt offering for a sweet savour unto the LORD; two young bullocks, one ram, seven lambs of the first year;

    Malayalam: എന്നാൽ നിങ്ങൾ യഹോവെക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം.

    Big screen
  28. 28

    English: And their food offering of flour mingled with oil, three tenth deals unto one bullock, two tenth deals unto one ram,

    Malayalam: അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും

    Big screen
  29. 29

    English: A several tenth deal unto one lamb, throughout the seven lambs;

    Malayalam: ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും

    Big screen
  30. 30

    English: And one kid of the goats, to make an atonement for you.

    Malayalam: നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം.

    Big screen
  31. 31

    English: All of you shall offer them beside the continual burnt offering, and his food offering, (they shall be unto you without blemish) and their drink offerings.

    Malayalam: നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

    Big screen