English & Malayalam Bible
Proverbs 5
സദൃശവാക്യങ്ങൾ 5
- 1
English: My son, attend unto my wisdom, and bow yours ear to my understanding:
Malayalam: മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
- 2
English: That you may regard discretion, and that your lips may keep knowledge.
Malayalam: ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
- 3
English: For the lips of a strange woman drop as an honeycomb, and her mouth is smoother than oil:
Malayalam: പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
- 4
English: But her end is bitter as wormwood, sharp as a two-edged sword.
Malayalam: പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.
- 5
English: Her feet go down to death; her steps take hold on hell.
Malayalam: അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.
- 6
English: Lest you should ponder the path of life, her ways are moveable, that you can not know them.
Malayalam: ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
- 7
English: Hear me now therefore, O all of you children, and depart not from the words of my mouth.
Malayalam: ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
- 8
English: Remove your way far from her, and come not nigh the door of her house:
Malayalam: നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
- 9
English: Lest you give yours honour unto others, and your years unto the cruel:
Malayalam: നിന്റെ യൌവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
- 10
English: Lest strangers be filled with your wealth; and your labours be in the house of a stranger;
Malayalam: കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
- 11
English: And you mourn at the last, when your flesh and your body are consumed,
Malayalam: നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
- 12
English: And say, How have I hated instruction, and my heart despised reproof;
Malayalam: അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
- 13
English: And have not obeyed the voice of my teachers, nor inclined mine ear to them that instructed me!
Malayalam: എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
- 14
English: I was almost in all evil in the midst of the congregation and assembly.
Malayalam: സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
- 15
English: Drink waters out of yours own cistern, and running waters out of yours own well.
Malayalam: നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
- 16
English: Let your fountains be dispersed abroad, and rivers of waters in the streets.
Malayalam: നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
- 17
English: Let them be only yours own, and not strangers' with you.
Malayalam: അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
- 18
English: Let your fountain be blessed: and rejoice with the wife of your youth.
Malayalam: നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
- 19
English: Let her be as the loving hind and pleasant roe; let her breasts satisfy you at all times; and be you ravished always with her love.
Malayalam: കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
- 20
English: And why will you, my son, be ravished with a strange woman, and embrace the bosom of a stranger?
Malayalam: മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
- 21
English: For the ways of man are before the eyes of the LORD, and he ponders all his activities.
Malayalam: മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
- 22
English: His own iniquities shall take the wicked himself, and he shall be held with the cords of his sins.
Malayalam: ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
- 23
English: He shall die without instruction; and in the greatness of his folly he shall go astray.
Malayalam: പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.