English & Malayalam Bible

Psalms 138

സങ്കീർത്തനങ്ങൾ 138

  1. 1

    English: I will praise you with my whole heart: before the gods will I sing praise unto you.

    Malayalam: ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

    Big screen
  2. 2

    English: I will worship toward your holy temple, and praise your name for your loving kindness and for your truth: for you have magnified your word above all your name.

    Malayalam: ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.

    Big screen
  3. 3

    English: In the day when I cried you answered me, and strengthened me with strength in my soul.

    Malayalam: ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

    Big screen
  4. 4

    English: All the kings of the earth shall praise you, O LORD, when they hear the words of your mouth.

    Malayalam: യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.

    Big screen
  5. 5

    English: Yea, they shall sing in the ways of the LORD: for great is the glory of the LORD.

    Malayalam: അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.

    Big screen
  6. 6

    English: Though the LORD be high, yet has he respect unto the lowly: but the proud he knows far off.

    Malayalam: യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.

    Big screen
  7. 7

    English: Though I walk in the midst of trouble, you will revive me: you shall stretch forth yours hand against the wrath of mine enemies, and your right hand shall save me.

    Malayalam: ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

    Big screen
  8. 8

    English: The LORD will perfect that which concerns me: your mercy, O LORD, endures for ever: forsake not the works of yours own hands.

    Malayalam: യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

    Big screen