English & Malayalam Bible

Psalms 145

സങ്കീർത്തനങ്ങൾ 145

  1. 1

    English: I will extol you, my God, O king; and I will bless your name for ever and ever.

    Malayalam: എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.

    Big screen
  2. 2

    English: Every day will I bless you; and I will praise your name for ever and ever.

    Malayalam: നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.

    Big screen
  3. 3

    English: Great is the LORD, and greatly to be praised; and his greatness is unsearchable.

    Malayalam: യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.

    Big screen
  4. 4

    English: One generation shall praise your works to another, and shall declare your mighty acts.

    Malayalam: തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.

    Big screen
  5. 5

    English: I will speak of the glorious honour of your majesty, and of your wondrous works.

    Malayalam: നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.

    Big screen
  6. 6

    English: And men shall speak of the might of your terrible acts: and I will declare your greatness.

    Malayalam: മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും.

    Big screen
  7. 7

    English: They shall abundantly utter the memory of your great goodness, and shall sing of your righteousness.

    Malayalam: അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.

    Big screen
  8. 8

    English: The LORD is gracious, and full of compassion; slow to anger, and of great mercy.

    Malayalam: യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.

    Big screen
  9. 9

    English: The LORD is good to all: and his tender mercies are over all his works.

    Malayalam: യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.

    Big screen
  10. 10

    English: All your works shall praise you, O LORD; and your saints shall bless you.

    Malayalam: യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.

    Big screen
  11. 11

    English: They shall speak of the glory of your kingdom, and talk of your power;

    Malayalam: മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു

    Big screen
  12. 12

    English: To make known to the sons of men his mighty acts, and the glorious majesty of his kingdom.

    Malayalam: അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.

    Big screen
  13. 13

    English: Your kingdom is an everlasting kingdom, and your dominion endures throughout all generations.

    Malayalam: നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.

    Big screen
  14. 14

    English: The LORD upholds all that fall, and raises up all those that be bowed down.

    Malayalam: വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.

    Big screen
  15. 15

    English: The eyes of all wait upon you; and you give them their food in due season.

    Malayalam: എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.

    Big screen
  16. 16

    English: You open yours hand, and satisfy the desire of every living thing.

    Malayalam: നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.

    Big screen
  17. 17

    English: The LORD is righteous in all his ways, and holy in all his works.

    Malayalam: യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.

    Big screen
  18. 18

    English: The LORD is nigh unto all them that call upon him, to all that call upon him in truth.

    Malayalam: യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.

    Big screen
  19. 19

    English: He will fulfill the desire of them that fear him: he also will hear their cry, and will save them.

    Malayalam: തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.

    Big screen
  20. 20

    English: The LORD perserves all them that love him: but all the wicked will he destroy.

    Malayalam: യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;

    Big screen
  21. 21

    English: My mouth shall speak the praise of the LORD: and let all flesh bless his holy name for ever and ever.

    Malayalam: എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

    Big screen