English & Malayalam Bible
Psalms 148
സങ്കീർത്തനങ്ങൾ 148
- 1
English: Praise all of you the LORD. Praise all of you the LORD from the heavens: praise him in the heights.
Malayalam: യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.
- 2
English: Praise all of you him, all his angels: praise all of you him, all his hosts.
Malayalam: അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;
- 3
English: Praise all of you him, sun and moon: praise him, all you stars of light.
Malayalam: സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.
- 4
English: Praise him, all of you heavens of heavens, and all of you waters that be above the heavens.
Malayalam: സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.
- 5
English: Let them praise the name of the LORD: for he commanded, and they were created.
Malayalam: അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
- 6
English: He has also established them for ever and ever: he has made a decree which shall not pass.
Malayalam: അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
- 7
English: Praise the LORD from the earth, all of you dragons, and all deeps:
Malayalam: തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.
- 8
English: Fire, and hail; snow, and vapours; stormy wind fulfilling his word:
Malayalam: തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
- 9
English: Mountains, and all hills; fruitful trees, and all cedars:
Malayalam: പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
- 10
English: Beasts, and all cattle; creeping things, and flying fowl:
Malayalam: മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
- 11
English: Kings of the earth, and all people; princes, and all judges of the earth:
Malayalam: ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
- 12
English: Both young men, and maidens; old men, and children:
Malayalam: യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
- 13
English: Let them praise the name of the LORD: for his name alone is excellent; his glory is above the earth and heaven.
Malayalam: ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
- 14
English: He also exalts the horn of his people, the praise of all his saints; even of the children of Israel, a people near unto him. Praise all of you the LORD.
Malayalam: തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.