English & Malayalam Bible

Psalms 24

സങ്കീർത്തനങ്ങൾ 24

  1. 1

    English: The earth is the LORD's, and the fullness thereof; the world, and they that dwell therein.

    Malayalam: ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

    Big screen
  2. 2

    English: For he has founded it upon the seas, and established it upon the floods.

    Malayalam: സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

    Big screen
  3. 3

    English: Who shall ascend into the hill of the LORD? or who shall stand in his holy place?

    Malayalam: യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?

    Big screen
  4. 4

    English: He that has clean hands, and a pure heart; who has not lifted up his soul unto vanity, nor sworn deceitfully.

    Malayalam: വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

    Big screen
  5. 5

    English: He shall receive the blessing from the LORD, and righteousness from the God of his salvation.

    Malayalam: അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

    Big screen
  6. 6

    English: This is the generation of them that seek him, that seek your face, O Jacob. Selah.

    Malayalam: ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.

    Big screen
  7. 7

    English: Lift up your heads, O all of you gates; and be all of you lift up, all of you everlasting doors; and the King of glory shall come in.

    Malayalam: വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

    Big screen
  8. 8

    English: Who is this King of glory? The LORD strong and mighty, the LORD mighty in battle.

    Malayalam: മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

    Big screen
  9. 9

    English: Lift up your heads, O all of you gates; even lift them up, all of you everlasting doors; and the King of glory shall come in.

    Malayalam: വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

    Big screen
  10. 10

    English: Who is this King of glory? The LORD of hosts, he is the King of glory. Selah.

    Malayalam: മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

    Big screen