English & Malayalam Bible

Psalms 3

സങ്കീർത്തനങ്ങൾ 3

  1. 1

    English: Lord, how are they increased that trouble me! many are they that rise up against me.

    Malayalam: യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.

    Big screen
  2. 2

    English: Many there be which say of my soul, There is no help for him in God. Selah.

    Malayalam: അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

    Big screen
  3. 3

    English: But you, O LORD, are a shield for me; my glory, and the lifter up of mine head.

    Malayalam: നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

    Big screen
  4. 4

    English: I cried unto the LORD with my voice, and he heard me out of his holy hill. Selah.

    Malayalam: ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

    Big screen
  5. 5

    English: I laid me down and slept; I awaked; for the LORD sustained me.

    Malayalam: ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

    Big screen
  6. 6

    English: I will not be afraid of ten thousands of people, that have set themselves against me round about.

    Malayalam: എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

    Big screen
  7. 7

    English: Arise, O LORD; save me, O my God: for you have smitten all mine enemies upon the cheek bone; you have broken the teeth of the ungodly.

    Malayalam: യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.

    Big screen
  8. 8

    English: Salvation belongs unto the LORD: your blessing is upon your people. Selah.

    Malayalam: രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.

    Big screen