English & Malayalam Bible

Romans 11

റോമർ 11

  1. 1

    English: I say then, Has God cast away his people? God forbid. For I also am an Israelite, of the seed of Abraham, of the tribe of Benjamin.

    Malayalam: എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.

    Big screen
  2. 2

    English: God has not cast away his people which he foreknew. Know all of you not what the scripture says of Elijah? how he makes intercession to God against Israel saying,

    Malayalam: ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?

    Big screen
  3. 3

    English: Lord, they have killed your prophets, and dug down yours altars; and I am left alone, and they seek my life.

    Malayalam: അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”

    Big screen
  4. 4

    English: But what says the answer of God unto him? I have reserved to myself seven thousand men, who have not bowed the knee to the image of Baal.

    Malayalam: എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.

    Big screen
  5. 5

    English: Even so then at this present time also there is a remnant according to the election of grace.

    Malayalam: അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.

    Big screen
  6. 6

    English: And if by grace, then is it no more of works: otherwise grace is no more grace. But if it be of works, then it is no more grace: otherwise work is no more work.

    Malayalam: കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.

    Big screen
  7. 7

    English: What then? Israel has not obtained that which he seeks for; but the election has obtained it, and the rest were blinded.

    Malayalam: ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.

    Big screen
  8. 8

    English: (According as it is written, God has given them the spirit of slumber, eyes that they should not see, and ears that they should not hear;) unto this day.

    Malayalam: “ദൈവം അവർക്കു ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

    Big screen
  9. 9

    English: And David says, Let their table be made a snare, and a trap, and a stumbling block, and a recompence unto them:

    Malayalam: “അവരുടെ മേശ അവർക്കു കെണിക്കയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ;.

    Big screen
  10. 10

    English: Let their eyes be darkened, that they may not see, and bow down their back always.

    Malayalam: അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.

    Big screen
  11. 11

    English: I say then, Have they stumbled that they should fall? God forbid: but rather through their fall salvation has come unto the Gentiles, in order to provoke them to jealousy.

    Malayalam: എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.

    Big screen
  12. 12

    English: Now if the fall of them be the riches of the world, and the diminishing of them the riches of the Gentiles; how much more their fullness?

    Malayalam: എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?

    Big screen
  13. 13

    English: For I speak to you Gentiles, inasmuch as I am the apostle of the Gentiles, I magnify mine office:

    Malayalam: എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ

    Big screen
  14. 14

    English: If by any means I may provoke to awaken jealousy in them which are my flesh, and might save some of them.

    Malayalam: സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.

    Big screen
  15. 15

    English: For if the casting away of them be the reconciling of the world, what shall the receiving of them be, but life from the dead?

    Malayalam: അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?

    Big screen
  16. 16

    English: For if the first-fruit be holy, the lump is also holy: and if the root be holy, so are the branches.

    Malayalam: ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.

    Big screen
  17. 17

    English: And if some of the branches be broken off, and you, being a wild olive tree, were grafted in among them, and with them partake of the root and fatness of the olive tree;

    Malayalam: കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,

    Big screen
  18. 18

    English: Boast not against the branches. But if you boast, you bear not the root, but the root you.

    Malayalam: കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.

    Big screen
  19. 19

    English: You will say then, The branches were broken off, that I might be grafted in.

    Malayalam: എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

    Big screen
  20. 20

    English: Well; because of unbelief they were broken off, and you stand by faith. Be not high-minded, but fear:

    Malayalam: ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.

    Big screen
  21. 21

    English: For if God spared not the natural branches, take heed lest he also spare not you.

    Malayalam: സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

    Big screen
  22. 22

    English: Behold therefore the goodness and severity of God: on them which fell, severity; but toward you, goodness, if you continue in his goodness: otherwise you also shall be cut off.

    Malayalam: ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.

    Big screen
  23. 23

    English: And they also, if they abide not still in unbelief, shall be grafted in: for God is able to graft them in again.

    Malayalam: അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.

    Big screen
  24. 24

    English: For if you were cut out of the olive tree which is wild by nature, and were grafted contrary to nature into a good olive tree: how much more shall these, which be the natural branches, be grafted into their own olive tree?

    Malayalam: സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.

    Big screen
  25. 25

    English: For I would not, brethren, that all of you should be ignorant of this mystery, lest all of you should be wise in your own conceits; that blindness in part is happened to Israel, until the fullness of the Gentiles be come in.

    Malayalam: സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

    Big screen
  26. 26

    English: And so all Israel shall be saved: as it is written, There shall come out of Sion the Deliverer, and shall turn away ungodliness from Jacob:

    Malayalam: ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.

    Big screen
  27. 27

    English: For this is my covenant unto them, when I shall take away their sins.

    Malayalam: “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

    Big screen
  28. 28

    English: As concerning the gospel, they are enemies for your sakes: but as concerning the election, they are beloved for the father's sakes.

    Malayalam: സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.

    Big screen
  29. 29

    English: For the gifts and calling of God are without repentance.

    Malayalam: ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.

    Big screen
  30. 30

    English: For as all of you in times past have not believed God, yet have now obtained mercy through their unbelief:

    Malayalam: നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,

    Big screen
  31. 31

    English: Even so have these also now not believed, that through your mercy they also may obtain mercy.

    Malayalam: നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.

    Big screen
  32. 32

    English: For God has concluded them all in unbelief, that he might have mercy upon all.

    Malayalam: ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.

    Big screen
  33. 33

    English: O the depth of the riches both of the wisdom and knowledge of God! how unsearchable are his judgments, and his ways past finding out!

    Malayalam: ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.

    Big screen
  34. 34

    English: For who has known the mind of the Lord? or who has been his counsellor?

    Malayalam: കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?

    Big screen
  35. 35

    English: Or who has first given to him, and it shall be recompensed unto him again?

    Malayalam: അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?

    Big screen
  36. 36

    English: For of him, and through him, and to him, are all things: to whom be glory for ever. Amen.

    Malayalam: സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.

    Big screen