English & Malayalam Bible

Romans 3

റോമർ 3

  1. 1

    English: What advantage then has the Jew? or what profit is there of circumcision?

    Malayalam: എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?

    Big screen
  2. 2

    English: Much every way: chiefly, because that unto them were committed the oracles of God.

    Malayalam: സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.

    Big screen
  3. 3

    English: For what if some did not believe? shall their unbelief make the faith of God without effect?

    Malayalam: ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല.

    Big screen
  4. 4

    English: God forbid: yea, let God be true, but every man a liar; as it is written, That you might be justified in your sayings, and might overcome when you are judged.

    Malayalam: “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

    Big screen
  5. 5

    English: But if our unrighteousness commend the righteousness of God, what shall we say? Is God unrighteous who takes vengeance? (I speak as a man)

    Malayalam: എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;

    Big screen
  6. 6

    English: God forbid: for then how shall God judge the world?

    Malayalam: അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?

    Big screen
  7. 7

    English: For if the truth of God has more abounded through my lie unto his glory; why yet am I also judged as a sinner?

    Malayalam: ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?

    Big screen
  8. 8

    English: And not rather, (as we be slanderously reported, and as some affirm that we say,) Let us do evil, that good may come? whose damnation is just.

    Malayalam: നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.

    Big screen
  9. 9

    English: What then? are we better than they? No, in no wise: for we have before proved both Jews and Gentiles, that they are all under sin;

    Malayalam: ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെിളിയിച്ചുവല്ലോ;

    Big screen
  10. 10

    English: As it is written, There is none righteous, no, not one:

    Malayalam: “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

    Big screen
  11. 11

    English: There is none that understands, there is none that seeks after God.

    Malayalam: ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

    Big screen
  12. 12

    English: They are all gone out of the way, they are together become useless; there is none that does good, no, not one.

    Malayalam: എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

    Big screen
  13. 13

    English: Their throat is an open tomb; with their tongues they have used deceit; the poison of asps is under their lips:

    Malayalam: അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.

    Big screen
  14. 14

    English: Whose mouth is full of cursing and bitterness:

    Malayalam: അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.

    Big screen
  15. 15

    English: Their feet are swift to shed blood:

    Malayalam: അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.

    Big screen
  16. 16

    English: Destruction and misery are in their ways:

    Malayalam: നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.

    Big screen
  17. 17

    English: And the way of peace have they not known:

    Malayalam: സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.

    Big screen
  18. 18

    English: There is no fear of God before their eyes.

    Malayalam: അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

    Big screen
  19. 19

    English: Now we know that what things whatsoever the law says, it says to them who are under the law: that every mouth may be stopped, and all the world may become guilty before God.

    Malayalam: ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

    Big screen
  20. 20

    English: Therefore by the deeds of the law there shall no flesh be justified in his sight: for by the law is the knowledge of sin.

    Malayalam: അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

    Big screen
  21. 21

    English: But now the righteousness of God without the law is manifested, being witnessed by the law and the prophets;

    Malayalam: ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

    Big screen
  22. 22

    English: Even the righteousness of God which is by faith of Jesus Christ unto all and upon all them that believe: for there is no difference:

    Malayalam: അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

    Big screen
  23. 23

    English: For all have sinned, and come short of the glory of God;

    Malayalam: ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

    Big screen
  24. 24

    English: Being justified freely by his grace through the redemption that is in Christ Jesus:

    Malayalam: അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

    Big screen
  25. 25

    English: Whom God has set forth to be a propitiation through faith in his blood, to declare his righteousness for the remission of sins that are past, through the forbearance of God;

    Malayalam: വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,

    Big screen
  26. 26

    English: To declare, I say, at this time his righteousness: that he might be just, and the justifier of him which believes in Jesus.

    Malayalam: താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

    Big screen
  27. 27

    English: Where is boasting then? It is excluded. By what law? of works? Nay: but by the law of faith.

    Malayalam: ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.

    Big screen
  28. 28

    English: Therefore we conclude that a man is justified by faith without the deeds of the law.

    Malayalam: അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

    Big screen
  29. 29

    English: Is he the God of the Jews only? is he not also of the Gentiles? Yes, of the Gentiles also:

    Malayalam: അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

    Big screen
  30. 30

    English: Seeing it is one God, which shall justify the circumcision by faith, and uncircumcision through faith.

    Malayalam: ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു.

    Big screen
  31. 31

    English: Do we then make void the law through faith? God forbid: yea, we establish the law.

    Malayalam: ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

    Big screen