English & Malayalam Bible

Ruth 3

രൂത്ത് 3

  1. 1

    English: Then Naomi her mother in law said unto her, My daughter, shall I not seek rest for you, that it may be well with you?

    Malayalam: അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?

    Big screen
  2. 2

    English: And now is not Boaz of our kindred, with whose maidens you were? Behold, he winnows barley to night in the threshing floor.

    Malayalam: നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.

    Big screen
  3. 3

    English: Wash yourself therefore, and anoint you, and put your raiment upon you, and get you down to the floor: but make not yourself known unto the man, until he shall have done eating and drinking.

    Malayalam: ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു.

    Big screen
  4. 4

    English: And it shall be, when he lies down, that you shall mark the place where he shall lie, and you shall go in, and uncover his feet, and lay you down; and he will tell you what you shall do.

    Malayalam: ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു കൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും.

    Big screen
  5. 5

    English: And she said unto her, All that you says unto me I will do.

    Malayalam: അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.

    Big screen
  6. 6

    English: And she went down unto the floor, and did according to all that her mother in law bade her.

    Malayalam: അങ്ങനെ അവൾ കളത്തിൽ ചെന്നു അമ്മാവിയമ്മ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

    Big screen
  7. 7

    English: And when Boaz had eaten and drunk, and his heart was merry, he went to lie down at the end of the heap of corn: and she came softly, and uncovered his feet, and laid her down.

    Malayalam: ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.

    Big screen
  8. 8

    English: And it came to pass at midnight, that the man was afraid, and turned himself: and, behold, a woman lay at his feet.

    Malayalam: അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു.

    Big screen
  9. 9

    English: And he said, Who are you? And she answered, I am Ruth yours handmaid: spread therefore your skirt over yours handmaid; for you are a near kinsman.

    Malayalam: ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.

    Big screen
  10. 10

    English: And he said, Blessed be you of the LORD, my daughter: for you have showed more kindness in the latter end than at the beginning, inasmuch as you followed not young men, whether poor or rich.

    Malayalam: അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.

    Big screen
  11. 11

    English: And now, my daughter, fear not; I will do to you all that you require: for all the city of my people does know that you are a virtuous woman.

    Malayalam: ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം.

    Big screen
  12. 12

    English: And now it is true that I am your near kinsman: nevertheless there is a kinsman nearer than I.

    Malayalam: ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു.

    Big screen
  13. 13

    English: Tarry this night, and it shall be in the morning, that if he will perform unto you the part of a kinsman, well; let him do the kinsman's part: but if he will not do the part of a kinsman to you, then will I do the part of a kinsman to you, as the LORD lives: lie down until the morning.

    Malayalam: ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിർവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.

    Big screen
  14. 14

    English: And she lay at his feet until the morning: and she rose up before one could know another. And he said, Let it not be known that a woman came into the floor.

    Malayalam: അങ്ങനെ അവൾ രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.

    Big screen
  15. 15

    English: Also he said, Bring the vail that you have upon you, and hold it. And when she held it, he measured six measures of barley, and laid it on her: and she went into the city.

    Malayalam: നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.

    Big screen
  16. 16

    English: And when she came to her mother in law, she said, Who are you, my daughter? And she told her all that the man had done to her.

    Malayalam: അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.

    Big screen
  17. 17

    English: And she said, These six measures of barley gave he me; for he said to me, Go not empty unto your mother in law.

    Malayalam: അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു.

    Big screen
  18. 18

    English: Then said she, Sit still, my daughter, until you know how the matter will fall: for the man will not be in rest, until he have finished the thing this day.

    Malayalam: അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

    Big screen