English & Malayalam Bible

Titus 3

തീത്തൊസ് 3

  1. 1

    English: Put them in mind to be subject to principalities and powers, to obey magistrates, to be ready to every good work,

    Malayalam: വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും

    Big screen
  2. 2

    English: To speak evil of no man, to be no brawlers, but gentle, showing all meekness unto all men.

    Malayalam: ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.

    Big screen
  3. 3

    English: For we ourselves also were sometimes foolish, disobedient, deceived, serving divers lusts and pleasures, living in malice and envy, hateful, and hating one another.

    Malayalam: മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.

    Big screen
  4. 4

    English: But after that the kindness and love of God our Saviour toward man appeared,

    Malayalam: എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ

    Big screen
  5. 5

    English: Not by works of righteousness which we have done, but according to his mercy he saved us, by the washing of regeneration, and renewing of the Holy Spirit;

    Malayalam: അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

    Big screen
  6. 6

    English: Which he shed on us abundantly through Jesus Christ our Saviour;

    Malayalam: നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും

    Big screen
  7. 7

    English: That being justified by his grace, we should be made heirs according to the hope of eternal life.

    Malayalam: നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.

    Big screen
  8. 8

    English: This is a faithful saying, and these things I will that you affirm constantly, that they which have believed in God might be careful to maintain good works. These things are good and profitable unto men.

    Malayalam: ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു.

    Big screen
  9. 9

    English: But avoid foolish questions, and genealogies, and contentions, and strivings about the law; for they are useless and vain.

    Malayalam: മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ.

    Big screen
  10. 10

    English: A man that is an heretic after the first and second admonition reject;

    Malayalam: സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;

    Big screen
  11. 11

    English: Knowing that he that is such is subverted, and sins, being condemned of himself.

    Malayalam: ഇങ്ങനെയുള്ളവൻ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.

    Big screen
  12. 12

    English: When I shall send Artemas unto you, or Tychicus, be diligent to come unto me to Nicopolis: for I have determined there to winter.

    Malayalam: ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു എന്നോടു ചേരുവാൻ ശ്രമിക്ക. അവിടെ ഞാൻ ശീതകാലം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു.

    Big screen
  13. 13

    English: Bring Zenas the lawyer and Apollos on their journey diligently, that nothing be lacking unto them.

    Malayalam: ന്യായശാസ്ത്രിയായ സേനാസിന്നും അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.

    Big screen
  14. 14

    English: And let our's also learn to maintain good works for necessary uses, that they be not unfruitful.

    Malayalam: നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.

    Big screen
  15. 15

    English: All that are with me salute you. Greet them that love us in the faith. Grace be with you all. Amen.

    Malayalam: എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്കു വന്ദനം ചെല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

    Big screen