English & Malayalam Bible

Zechariah 4

സെഖര്യാവ് 4

  1. 1

    English: And the angel that talked with me came again, and waked me, as a man that is wakened out of his sleep.

    Malayalam: എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതു പോലെ എന്നെ ഉണർത്തി.

    Big screen
  2. 2

    English: And said unto me, What see you? And I said, I have looked, and behold a candlestick all of gold, with a bowl upon the top of it, and his seven lamps thereon, and seven pipes to the seven lamps, which are upon the top thereof:

    Malayalam: നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും

    Big screen
  3. 3

    English: And two olive trees by it, one upon the right side of the bowl, and the other upon the left side thereof.

    Malayalam: അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.

    Big screen
  4. 4

    English: So I answered and spoke to the angel that talked with me, saying, What are these, my lord?

    Malayalam: എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.

    Big screen
  5. 5

    English: Then the angel that talked with me answered and said unto me, Know you not what these be? And I said, No, my lord.

    Malayalam: എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.

    Big screen
  6. 6

    English: Then he answered and spoke unto me, saying, This is the word of the LORD unto Zerubbabel, saying, Not by might, nor by power, but by my spirit, says the LORD of hosts.

    Malayalam: അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

    Big screen
  7. 7

    English: Who are you, O great mountain? before Zerubbabel you shall become a plain: and he shall bring forth the headstone thereof with shoutings, crying, Grace, grace unto it.

    Malayalam: സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.

    Big screen
  8. 8

    English: Moreover the word of the LORD came unto me, saying,

    Malayalam: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

    Big screen
  9. 9

    English: The hands of Zerubbabel have laid the foundation of this house; his hands shall also finish it; and you shall know that the LORD of hosts has sent me unto you.

    Malayalam: സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.

    Big screen
  10. 10

    English: For who has despised the day of small things? for they shall rejoice, and shall see the plummet in the hand of Zerubbabel with those seven; they are the eyes of the LORD, which run back and forth through the whole earth.

    Malayalam: അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.

    Big screen
  11. 11

    English: Then answered I, and said unto him, What are these two olive trees upon the right side of the candlestick and upon the left side thereof?

    Malayalam: അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.

    Big screen
  12. 12

    English: And I answered again, and said unto him, What be these two olive branches which through the two golden pipes empty the golden oil out of themselves?

    Malayalam: ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.

    Big screen
  13. 13

    English: And he answered me and said, Know you not what these be? And I said, No, my lord.

    Malayalam: അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.

    Big screen
  14. 14

    English: Then said he, These are the two anointed ones, that stand by the LORD of the whole earth.

    Malayalam: അതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.

    Big screen