Malayalam Bible

സങ്കീർത്തനങ്ങൾ 136

വലിയ സ്ക്രീൻ
  1. 1യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3കർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8പകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  12. 12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  13. 13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  14. 14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  15. 15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  16. 16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  17. 17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  18. 18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  19. 19അമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  20. 20ബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  21. 21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  22. 22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  23. 23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  24. 24നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  25. 25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  26. 26സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ