English & Malayalam Bible

Psalms 136

സങ്കീർത്തനങ്ങൾ 136

  1. 1

    English: O give thanks unto the LORD; for he is good: for his mercy endures for ever.

    Malayalam: യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  2. 2

    English: O give thanks unto the God of gods: for his mercy endures for ever.

    Malayalam: ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  3. 3

    English: O give thanks to the Lord of lords: for his mercy endures for ever.

    Malayalam: കർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  4. 4

    English: To him who alone does great wonders: for his mercy endures for ever.

    Malayalam: ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  5. 5

    English: To him that by wisdom made the heavens: for his mercy endures for ever.

    Malayalam: ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  6. 6

    English: To him that stretched out the earth above the waters: for his mercy endures for ever.

    Malayalam: ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  7. 7

    English: To him that made great lights: for his mercy endures for ever:

    Malayalam: വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  8. 8

    English: The sun to rule by day: for his mercy endures for ever:

    Malayalam: പകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  9. 9

    English: The moon and stars to rule by night: for his mercy endures for ever.

    Malayalam: രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  10. 10

    English: To him that stroke Egypt in their firstborn: for his mercy endures for ever:

    Malayalam: മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  11. 11

    English: And brought out Israel from among them: for his mercy endures for ever:

    Malayalam: അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  12. 12

    English: With a strong hand, and with a stretched out arm: for his mercy endures for ever.

    Malayalam: ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  13. 13

    English: To him which divided the Red sea into parts: for his mercy endures for ever:

    Malayalam: ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  14. 14

    English: And made Israel to pass through the midst of it: for his mercy endures for ever:

    Malayalam: അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  15. 15

    English: But overthrew Pharaoh and his host in the Red sea: for his mercy endures for ever.

    Malayalam: ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  16. 16

    English: To him which led his people through the wilderness: for his mercy endures for ever.

    Malayalam: തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  17. 17

    English: To him which stroke great kings: for his mercy endures for ever:

    Malayalam: മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  18. 18

    English: And slew famous kings: for his mercy endures for ever:

    Malayalam: ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  19. 19

    English: Sihon king of the Amorites: for his mercy endures for ever:

    Malayalam: അമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  20. 20

    English: And Og the king of Bashan: for his mercy endures for ever:

    Malayalam: ബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  21. 21

    English: And gave their land for an heritage: for his mercy endures for ever:

    Malayalam: അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  22. 22

    English: Even an heritage unto Israel his servant: for his mercy endures for ever.

    Malayalam: തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  23. 23

    English: Who remembered us in our low estate: for his mercy endures for ever:

    Malayalam: നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  24. 24

    English: And has redeemed us from our enemies: for his mercy endures for ever.

    Malayalam: നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  25. 25

    English: Who gives food to all flesh: for his mercy endures for ever.

    Malayalam: സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen
  26. 26

    English: O give thanks unto the God of heaven: for his mercy endures for ever.

    Malayalam: സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

    Big screen