English & Malayalam Bible
Psalms 135
സങ്കീർത്തനങ്ങൾ 135
- 1
English: Praise all of you the LORD. Praise all of you the name of the LORD; praise him, O all of you servants of the LORD.
Malayalam: യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.
- 2
English: All of you that stand in the house of the LORD, in the courts of the house of our God.
Malayalam: യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
- 3
English: Praise the LORD; for the LORD is good: sing praises unto his name; for it is pleasant.
Malayalam: യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ.
- 4
English: For the LORD has chosen Jacob unto himself, and Israel for his exclusive treasure.
Malayalam: യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
- 5
English: For I know that the LORD is great, and that our Lord is above all gods.
Malayalam: യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
- 6
English: Whatsoever the LORD pleased, that did he in heaven, and in earth, in the seas, and all deep places.
Malayalam: ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
- 7
English: He causes the vapours to ascend from the ends of the earth; he makes lightnings for the rain; he brings the wind out of his treasuries.
Malayalam: അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
- 8
English: Who stroke the firstborn of Egypt, both of man and beast.
Malayalam: അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
- 9
English: Who sent tokens and wonders into the midst of you, O Egypt, upon Pharaoh, and upon all his servants.
Malayalam: മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
- 10
English: Who stroke great nations, and slew mighty kings;
Malayalam: അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
- 11
English: Sihon king of the Amorites, and Og king of Bashan, and all the kingdoms of Canaan:
Malayalam: അമോർയ്യരുടെ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
- 12
English: And gave their land for an heritage, an heritage unto Israel his people.
Malayalam: അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
- 13
English: Your name, O LORD, endures for ever; and your memorial, O LORD, throughout all generations.
Malayalam: യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
- 14
English: For the LORD will judge his people, and he will repent himself concerning his servants.
Malayalam: യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
- 15
English: The idols of the heathen are silver and gold, the work of men's hands.
Malayalam: ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
- 16
English: They have mouths, but they speak not; eyes have they, but they see not;
Malayalam: അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
- 17
English: They have ears, but they hear not; neither is there any breath in their mouths.
Malayalam: അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
- 18
English: They that make them are like unto them: so is every one that trusts in them.
Malayalam: അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
- 19
English: Bless the LORD, O house of Israel: bless the LORD, O house of Aaron:
Malayalam: യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
- 20
English: Bless the LORD, O house of Levi: all of you that fear the LORD, bless the LORD.
Malayalam: ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
- 21
English: Blessed be the LORD out of Zion, which dwells at Jerusalem. Praise all of you the LORD.
Malayalam: യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.