English & Malayalam Bible

Luke 18

ലൂക്കോസ് 18

  1. 1

    English: And he spoke a parable unto them to this end, that men ought always to pray, and not to faint;

    Malayalam: “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:

    Big screen
  2. 2

    English: Saying, There was in a city a judge, which feared not God, neither regarded man:

    Malayalam: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.

    Big screen
  3. 3

    English: And there was a widow in that city; and she came unto him, saying, Avenge me of mine adversary.

    Malayalam: ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.

    Big screen
  4. 4

    English: And he would not for a while: but afterward he said within himself, Though I fear not God, nor regard man;

    Malayalam: അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

    Big screen
  5. 5

    English: Yet because this widow troubles me, I will avenge her, lest by her continual coming she weary me.

    Malayalam: എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

    Big screen
  6. 6

    English: And the Lord said, Hear what the unjust judge says.

    Malayalam: അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.

    Big screen
  7. 7

    English: And shall not God avenge his own elect, which cry day and night unto him, though he bear long with them?

    Malayalam: ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?

    Big screen
  8. 8

    English: I tell you that he will avenge them speedily. Nevertheless when the Son of man comes, shall he find faith on the earth?

    Malayalam: വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.

    Big screen
  9. 9

    English: And he spoke this parable unto certain which trusted in themselves that they were righteous, and despised others:

    Malayalam: തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:

    Big screen
  10. 10

    English: Two men went up into the temple to pray; the one a Pharisee, and the other a publican.

    Malayalam: രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.

    Big screen
  11. 11

    English: The Pharisee stood and prayed thus with himself, God, I thank you, that I am not as other men are, extortionists, unjust, adulterers, or even as this publican.

    Malayalam: പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.

    Big screen
  12. 12

    English: I fast twice in the week, I give tithes of all that I possess.

    Malayalam: ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.

    Big screen
  13. 13

    English: And the publican, standing far off, would not lift up so much as his eyes unto heaven, but stroke upon his breast, saying, God be merciful to me a sinner.

    Malayalam: ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

    Big screen
  14. 14

    English: I tell you, this man went down to his house justified rather than the other: for every one that exalts himself shall be brought low; and he that humbles himself shall be exalted.

    Malayalam: അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    Big screen
  15. 15

    English: And they brought unto him also infants, that he would touch them: but when his disciples saw it, they rebuked them.

    Malayalam: അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.

    Big screen
  16. 16

    English: But Jesus called them unto him, and said, Suffer little children to come unto me, and forbid them not: for of such is the kingdom of God.

    Malayalam: യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.

    Big screen
  17. 17

    English: Verily I say unto you, Whosoever shall not receive the kingdom of God as a little child shall in no wise enter therein.

    Malayalam: ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

    Big screen
  18. 18

    English: And a certain ruler asked him, saying, Good Master, what shall I do to inherit eternal life?

    Malayalam: ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.

    Big screen
  19. 19

    English: And Jesus said unto him, Why call you me good? none is good, save one, that is, God.

    Malayalam: അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:

    Big screen
  20. 20

    English: You know the commandments, Do not commit adultery, Do not kill, Do not steal, Do not bear false witness, Honour your father and your mother.

    Malayalam: കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ” എന്നു പറഞ്ഞു.

    Big screen
  21. 21

    English: And he said, All these have I kept from my youth up.

    Malayalam: ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു

    Big screen
  22. 22

    English: Now when Jesus heard these things, he said unto him, Yet lack you one thing: sell all that you have, and distribute unto the poor, and you shall have treasure in heaven: and come, follow me.

    Malayalam: യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

    Big screen
  23. 23

    English: And when he heard this, he was very sorrowful: for he was very rich.

    Malayalam: അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.

    Big screen
  24. 24

    English: And when Jesus saw that he was very sorrowful, he said, How hardly shall they that have riches enter into the kingdom of God!

    Malayalam: യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!

    Big screen
  25. 25

    English: For it is easier for a camel to go through a needle's eye, than for a rich man to enter into the kingdom of God.

    Malayalam: ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു.

    Big screen
  26. 26

    English: And they that heard it said, Who then can be saved?

    Malayalam: ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.

    Big screen
  27. 27

    English: And he said, The things which are impossible with men are possible with God.

    Malayalam: അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.

    Big screen
  28. 28

    English: Then Peter said, Lo, we have left all, and followed you.

    Malayalam: ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.

    Big screen
  29. 29

    English: And he said unto them, Verily I say unto you, There is no man that has left house, or parents, or brethren, or wife, or children, for the kingdom of God's sake,

    Malayalam: യേശു അവരോടു: “ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു

    Big screen
  30. 30

    English: Who shall not receive manifold more in this present time, and in the world to come life everlasting.

    Malayalam: ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു” എന്നു പറഞ്ഞു.

    Big screen
  31. 31

    English: Then he took unto him the twelve, and said unto them, Behold, we go up to Jerusalem, and all things that are written by the prophets concerning the Son of man shall be accomplished.

    Malayalam: അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.

    Big screen
  32. 32

    English: For he shall be delivered unto the Gentiles, and shall be mocked, and spitefully pleaded, and spitted on:

    Malayalam: അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും

    Big screen
  33. 33

    English: And they shall scourge him, and put him to death: and the third day he shall rise again.

    Malayalam: മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു.

    Big screen
  34. 34

    English: And they understood none of these things: and this saying was hid from them, neither knew they the things which were spoken.

    Malayalam: അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.

    Big screen
  35. 35

    English: And it came to pass, that as he was come nigh unto Jericho, a certain blind man sat by the way side begging:

    Malayalam: അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.

    Big screen
  36. 36

    English: And hearing the multitude pass by, he asked what it meant.

    Malayalam: പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.

    Big screen
  37. 37

    English: And they told him, that Jesus of Nazareth passes by.

    Malayalam: നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.

    Big screen
  38. 38

    English: And he cried, saying, Jesus, you son of David, have mercy on me.

    Malayalam: അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.

    Big screen
  39. 39

    English: And they which went before rebuked him, that he should hold his peace: but he cried so much the more, You son of David, have mercy on me.

    Malayalam: മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.

    Big screen
  40. 40

    English: And Jesus stood, and commanded him to be brought unto him: and when he was come near, he asked him,

    Malayalam: യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.

    Big screen
  41. 41

    English: Saying, What will you that I shall do unto you? And he said, Lord, that I may receive my sight.

    Malayalam: അവൻ അടുക്കെ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു”. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.

    Big screen
  42. 42

    English: And Jesus said unto him, Receive your sight: your faith has saved you.

    Malayalam: യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

    Big screen
  43. 43

    English: And immediately he received his sight, and followed him, glorifying God: and all the people, when they saw it, gave praise unto God.

    Malayalam: ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

    Big screen