English & Malayalam Bible

Luke 19

ലൂക്കോസ് 19

  1. 1

    English: And Jesus entered and passed through Jericho.

    Malayalam: അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ

    Big screen
  2. 2

    English: And, behold, there was a man named Zacchaeus, which was the chief among the publicans, and he was rich.

    Malayalam: ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,

    Big screen
  3. 3

    English: And he sought to see Jesus who he was; and could not for the press, because he was little of stature.

    Malayalam: യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.

    Big screen
  4. 4

    English: And he ran before, and climbed up into a sycomore tree to see him: for he was to pass that way.

    Malayalam: എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.

    Big screen
  5. 5

    English: And when Jesus came to the place, he looked up, and saw him, and said unto him, Zacchaeus, make haste, and come down; in order to day I must abide at your house.

    Malayalam: അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.

    Big screen
  6. 6

    English: And he made haste, and came down, and received him joyfully.

    Malayalam: അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.

    Big screen
  7. 7

    English: And when they saw it, they all murmured, saying, That he was gone to be guest with a man that is a sinner.

    Malayalam: കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.

    Big screen
  8. 8

    English: And Zacchaeus stood, and said unto the Lord: Behold, Lord, the half of my goods I give to the poor; and if I have taken any thing from any man by false accusation, I restore him fourfold.

    Malayalam: സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.

    Big screen
  9. 9

    English: And Jesus said unto him, This day is salvation come to this house, forasmuch as he also is a son of Abraham.

    Malayalam: യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

    Big screen
  10. 10

    English: For the Son of man has come to seek and to save that which was lost.

    Malayalam: കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.

    Big screen
  11. 11

    English: And as they heard these things, he added and spoke a parable, because he was nigh to Jerusalem, and because they thought that the kingdom of God should immediately appear.

    Malayalam: അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:

    Big screen
  12. 12

    English: He said therefore, A certain nobleman went into a far country to receive for himself a kingdom, and to return.

    Malayalam: കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.

    Big screen
  13. 13

    English: And he called his ten servants, and delivered them ten pounds, and said unto them, Occupy till I come.

    Malayalam: അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.

    Big screen
  14. 14

    English: But his citizens hated him, and sent a message after him, saying, We will not have this man to reign over us.

    Malayalam: അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.

    Big screen
  15. 15

    English: And it came to pass, that when he was returned, having received the kingdom, then he commanded these servants to be called unto him, to whom he had given the money, that he might know how much every man had gained by trading.

    Malayalam: അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.

    Big screen
  16. 16

    English: Then came the first, saying, Lord, your pound has gained ten pounds.

    Malayalam: ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.

    Big screen
  17. 17

    English: And he said unto him, Well, you good servant: because you have been faithful in a very little, have you authority over ten cities.

    Malayalam: അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.

    Big screen
  18. 18

    English: And the second came, saying, Lord, your pound has gained five pounds.

    Malayalam: രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.

    Big screen
  19. 19

    English: And he said likewise to him, Be you also over five cities.

    Malayalam: നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.

    Big screen
  20. 20

    English: And another came, saying, Lord, behold, here is your pound, which I have kept laid up in a cloth:

    Malayalam: മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.

    Big screen
  21. 21

    English: For I feared you, because you are an austere man: you take up that you layed not down, and reap that you did not sow.

    Malayalam: നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.

    Big screen
  22. 22

    English: And he says unto him, Out of yours own mouth will I judge you, you wicked servant. You knew that I was an austere man, taking up that I laid not down, and reaping that I did not sow:

    Malayalam: അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.

    Big screen
  23. 23

    English: Wherefore then gave not you my money into the bank, that at my coming I might have required mine own with interest?

    Malayalam: ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?

    Big screen
  24. 24

    English: And he said unto them that stood by, Take from him the pound, and give it to him that has ten pounds.

    Malayalam: പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.

    Big screen
  25. 25

    English: (And they said unto him, Lord, he has ten pounds.)

    Malayalam: കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.

    Big screen
  26. 26

    English: For I say unto you, That unto every one which has shall be given; and from him that has not, even that he has shall be taken away from him.

    Malayalam: ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    Big screen
  27. 27

    English: But those mine enemies, which would not that I should reign over them, bring here, and slay them before me.

    Malayalam: എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.

    Big screen
  28. 28

    English: And when he had thus spoken, he went before, ascending up to Jerusalem.

    Malayalam: ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.

    Big screen
  29. 29

    English: And it came to pass, when he was come nigh to Bethphage and Bethany, at the mount called the mount of Olives, he sent two of his disciples,

    Malayalam: അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:

    Big screen
  30. 30

    English: Saying, Go all of you into the village opposite to you; in the which at your entering all of you shall find a colt tied, whereon yet never man sat: loose him, and bring him here.

    Malayalam: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടീയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.

    Big screen
  31. 31

    English: And if any man ask you, Why do all of you loose him? thus shall all of you say unto him, Because the Lord has need of him.

    Malayalam: അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.

    Big screen
  32. 32

    English: And they that were sent went their way, and found even as he had said unto them.

    Malayalam: അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു.

    Big screen
  33. 33

    English: And as they were loosing the colt, the owners thereof said unto them, Why loose all of you the colt?

    Malayalam: കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:

    Big screen
  34. 34

    English: And they said, The Lord has need of him.

    Malayalam: കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.

    Big screen
  35. 35

    English: And they brought him to Jesus: and they cast their garments upon the colt, and they set Jesus thereon.

    Malayalam: അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.

    Big screen
  36. 36

    English: And as he went, they spread their clothes in the way.

    Malayalam: അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.

    Big screen
  37. 37

    English: And when he was come nigh, even now at the descent of the mount of Olives, the whole multitude of the disciples began to rejoice and praise God with a loud voice for all the mighty works that they had seen;

    Malayalam: അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:

    Big screen
  38. 38

    English: Saying, Blessed be the King that comes in the name of the Lord: peace in heaven, and glory in the highest.

    Malayalam: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.

    Big screen
  39. 39

    English: And some of the Pharisees from among the multitude said unto him, Master, rebuke your disciples.

    Malayalam: പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.

    Big screen
  40. 40

    English: And he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out.

    Malayalam: അതിന്നു അവൻ: “ഇവർ മണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.

    Big screen
  41. 41

    English: And when he was come near, he beheld the city, and wept over it,

    Malayalam: അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു:

    Big screen
  42. 42

    English: Saying, If you had known, even you, at least in this your day, the things which belong unto your peace! but now they are hid from yours eyes.

    Malayalam: ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.

    Big screen
  43. 43

    English: For the days shall come upon you, that yours enemies shall cast a trench about you, and compass you round, and keep you in on every side,

    Malayalam: നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി

    Big screen
  44. 44

    English: And shall lay you even with the ground, and your children within you; and they shall not leave in you one stone upon another; because you knew not the time of your visitation.

    Malayalam: നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

    Big screen
  45. 45

    English: And he went into the temple, and began to cast out them that sold therein, and them that bought;

    Malayalam: പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വിൽക്കുന്നവരെ പുറത്താക്കിത്തുടങ്ങി:

    Big screen
  46. 46

    English: Saying unto them, It is written, My house is the house of prayer: but all of you have made it a den of thieves.

    Malayalam: എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു” എന്നു അവരോടു പറഞ്ഞു.

    Big screen
  47. 47

    English: And he taught daily in the temple. But the chief priests and the scribes and the chief of the people sought to destroy him,

    Malayalam: അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.

    Big screen
  48. 48

    English: And could not find what they might do: for all the people were very attentive to hear him.

    Malayalam: എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.

    Big screen