English & Malayalam Bible

Luke 20

ലൂക്കോസ് 20

  1. 1

    English: And it came to pass, that on one of those days, as he taught the people in the temple, and preached the gospel, the chief priests and the scribes came upon him with the elders,

    Malayalam: ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:

    Big screen
  2. 2

    English: And spoke unto him, saying, Tell us, by what authority do you these things? or who is he that gave you this authority?

    Malayalam: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.

    Big screen
  3. 3

    English: And he answered and said unto them, I will also ask you one thing; and answer me:

    Malayalam: അതിന്നു ഉത്തരമായി അവൻ: “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ.

    Big screen
  4. 4

    English: The baptism of John, was it from heaven, or of men?

    Malayalam: യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു” എന്നു ചോദിച്ചു.

    Big screen
  5. 5

    English: And they reasoned with themselves, saying, If we shall say, From heaven; he will say, Why then believed all of you him not?

    Malayalam: അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.

    Big screen
  6. 6

    English: But and if we say, Of men; all the people will stone us: for they be persuaded that John was a prophet.

    Malayalam: മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:

    Big screen
  7. 7

    English: And they answered, that they could not tell whence it was.

    Malayalam: എവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.

    Big screen
  8. 8

    English: And Jesus said unto them, Neither tell I you by what authority I do these things.

    Malayalam: യേശു അവരോടു: “എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല ” എന്നു പറഞ്ഞു.

    Big screen
  9. 9

    English: Then began he to speak to the people this parable; A certain man planted a vineyard, and let it forth to husbandmen, and went into a far country for a long time.

    Malayalam: അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു.

    Big screen
  10. 10

    English: And at the season he sent a servant to the husbandmen, that they should give him of the fruit of the vineyard: but the husbandmen beat him, and sent him away empty.

    Malayalam: സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.

    Big screen
  11. 11

    English: And again he sent another servant: and they beat him also, and pleaded him shamefully, and sent him away empty.

    Malayalam: അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.

    Big screen
  12. 12

    English: And again he sent a third: and they wounded him also, and cast him out.

    Malayalam: അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.

    Big screen
  13. 13

    English: Then said the lord of the vineyard, What shall I do? I will send my beloved son: it may be they will reverence him when they see him.

    Malayalam: അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.

    Big screen
  14. 14

    English: But when the husbandmen saw him, they reasoned among themselves, saying, This is the heir: come, let us kill him, that the inheritance may be ours.

    Malayalam: കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.

    Big screen
  15. 15

    English: So they cast him out of the vineyard, and killed him. What therefore shall the lord of the vineyard do unto them?

    Malayalam: അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും?

    Big screen
  16. 16

    English: He shall come and destroy these husbandmen, and shall give the vineyard to others. And when they heard it, they said, God forbid.

    Malayalam: അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും”. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.

    Big screen
  17. 17

    English: And he beheld them, and said, What is this then that is written, The stone which the builders rejected, the same is become the head of the corner?

    Malayalam: അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?

    Big screen
  18. 18

    English: Whosoever shall fall upon that stone shall be broken; but on whomsoever it shall fall, it will grind him to powder.

    Malayalam: ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും” എന്നു പറഞ്ഞു.

    Big screen
  19. 19

    English: And the chief priests and the scribes the same hour sought to lay hands on him; and they feared the people: for they perceived that he had spoken this parable against them.

    Malayalam: ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.

    Big screen
  20. 20

    English: And they watched him, and sent forth spies, which should feign themselves just men, that they might take hold of his words, that so they might deliver him unto the power and authority of the governor.

    Malayalam: പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.

    Big screen
  21. 21

    English: And they asked him, saying, Master, we know that you says and teach rightly, neither accept you the person of any, but teach the way of God truly:

    Malayalam: അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.

    Big screen
  22. 22

    English: Is it lawful for us to give tribute unto Caesar, or no?

    Malayalam: നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.

    Big screen
  23. 23

    English: But he perceived their craftiness, and said unto them, Why tempt all of you me?

    Malayalam: അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: “ഒരു വെള്ളിക്കാശ് കാണിപ്പിൻ;

    Big screen
  24. 24

    English: Show me a penny. Whose image and superscription has it? They answered and said, Caesar's.

    Malayalam: അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.

    Big screen
  25. 25

    English: And he said unto them, Render therefore unto Caesar the things which be Caesar's, and unto God the things which be God's.

    Malayalam: എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ ” എന്നു അവൻ അവരോടു പറഞ്ഞു.

    Big screen
  26. 26

    English: And they could not take hold of his words before the people: and they marvelled at his answer, and held their peace.

    Malayalam: അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

    Big screen
  27. 27

    English: Then came to him certain of the Sadducees, which deny that there is any resurrection; and they asked him,

    Malayalam: പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:

    Big screen
  28. 28

    English: Saying, Master, Moses wrote unto us, If any man's brother die, having a wife, and he die without children, that his brother should take his wife, and raise up seed unto his brother.

    Malayalam: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.

    Big screen
  29. 29

    English: There were therefore seven brethren: and the first took a wife, and died without children.

    Malayalam: എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.

    Big screen
  30. 30

    English: And the second took her to wife, and he died childless.

    Malayalam: രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.

    Big screen
  31. 31

    English: And the third took her; and in like manner the seven also: and they left no children, and died.

    Malayalam: അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.

    Big screen
  32. 32

    English: Last of all the woman died also.

    Malayalam: ഒടുവിൽ സ്ത്രീയും മരിച്ചു.

    Big screen
  33. 33

    English: Therefore in the resurrection whose wife of them is she? for seven had her to wife.

    Malayalam: എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.

    Big screen
  34. 34

    English: And Jesus answering said unto them, The children of this world marry, and are given in marriage:

    Malayalam: അതിന്നു യേശു ഉത്തരം പറഞ്ഞതു: “ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.

    Big screen
  35. 35

    English: But they which shall be accounted worthy to obtain that world, and the resurrection from the dead, neither marry, nor are given in marriage:

    Malayalam: എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല.

    Big screen
  36. 36

    English: Neither can they die any more: for they are equal unto the angels; and are the children of God, being the children of the resurrection.

    Malayalam: അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.

    Big screen
  37. 37

    English: Now that the dead are raised, even Moses showed at the bush, when he calls the Lord the God of Abraham, and the God of Isaac, and the God of Jacob.

    Malayalam: മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.

    Big screen
  38. 38

    English: For he is not a God of the dead, but of the living: for all live unto him.

    Malayalam: ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.

    Big screen
  39. 39

    English: Then certain of the scribes answering said, Master, you have well said.

    Malayalam: അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.

    Big screen
  40. 40

    English: And after that they durst not ask him any question at all.

    Malayalam: പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.

    Big screen
  41. 41

    English: And he said unto them, How say they that Christ is David's son?

    Malayalam: എന്നാൽ അവൻ അവരോടു: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?

    Big screen
  42. 42

    English: And David himself says in the book of Psalms, The LORD said unto my Lord, Sit you on my right hand,

    Malayalam: “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”

    Big screen
  43. 43

    English: Till I make yours enemies your footstool.

    Malayalam: എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.

    Big screen
  44. 44

    English: David therefore calls him Lord, how is he then his son?

    Malayalam: ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.

    Big screen
  45. 45

    English: Then in the audience of all the people he said unto his disciples,

    Malayalam: എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:

    Big screen
  46. 46

    English: Beware of the scribes, which desire to walk in long robes, and love greetings in the markets, and the highest seats in the synagogues, and the chief rooms at feasts;

    Malayalam: നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.

    Big screen
  47. 47

    English: Which devour widows' houses, and for a show make long prayers: the same shall receive greater damnation.

    Malayalam: അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.

    Big screen