English & Malayalam Bible

Luke 21

ലൂക്കോസ് 21

  1. 1

    English: And he looked up, and saw the rich men casting their gifts into the treasury.

    Malayalam: അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.

    Big screen
  2. 2

    English: And he saw also a certain poor widow casting in thither two mites.

    Malayalam: ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:

    Big screen
  3. 3

    English: And he said, Truthfully I say unto you, that this poor widow has cast in more than they all:

    Malayalam: “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു” എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.

    Big screen
  4. 4

    English: For all these have of their abundance cast in unto the offerings of God: but she of her destitution has cast in all the living that she had.

    Malayalam: എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.

    Big screen
  5. 5

    English: And as some spoke of the temple, how it was adorned with goodly stones and gifts, he said,

    Malayalam: ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:

    Big screen
  6. 6

    English: As for these things which all of you behold, the days will come, in the which there shall not be left one stone upon another, that shall not be thrown down.

    Malayalam: ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും” എന്നു അവൻ പറഞ്ഞു.

    Big screen
  7. 7

    English: And they asked him, saying, Master, but when shall these things be? and what sign will there be when these things shall come to pass?

    Malayalam: ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.

    Big screen
  8. 8

    English: And he said, Take heed that all of you be not deceived: for many shall come in my name, saying, I am Christ; and the time draws near: go all of you not therefore after them.

    Malayalam: അതിന്നു അവൻ: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.

    Big screen
  9. 9

    English: But when all of you shall hear of wars and commotions, be not terrified: for these things must first come to pass; but the end is not by and by.

    Malayalam: നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും” എന്നു പറഞ്ഞു.

    Big screen
  10. 10

    English: Then said he unto them, Nation shall rise against nation, and kingdom against kingdom:

    Malayalam: പിന്നെ അവൻ അവരോടു പറഞ്ഞതു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.

    Big screen
  11. 11

    English: And great earthquakes shall be in divers places, and famines, and pestilences; and fearful sights and great signs shall there be from heaven.

    Malayalam: വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.

    Big screen
  12. 12

    English: But before all these, they shall lay their hands on you, and persecute you, delivering you up to the synagogues, and into prisons, being brought before kings and rulers for my name's sake.

    Malayalam: ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.

    Big screen
  13. 13

    English: And it shall turn to you for a testimony.

    Malayalam: അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.

    Big screen
  14. 14

    English: Settle it therefore in your hearts, not to meditate before what all of you shall answer:

    Malayalam: ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ.

    Big screen
  15. 15

    English: For I will give you a mouth and wisdom, which all your adversaries shall not be able to gainsay nor resist.

    Malayalam: നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.

    Big screen
  16. 16

    English: And all of you shall be betrayed both by parents, and brethren, and kinsfolks, and friends; and some of you shall they cause to be put to death.

    Malayalam: എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.

    Big screen
  17. 17

    English: And all of you shall be hated of all men for my name's sake.

    Malayalam: എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.

    Big screen
  18. 18

    English: But there shall not an hair of your head perish.

    Malayalam: നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.

    Big screen
  19. 19

    English: In your patience possess all of you your souls.

    Malayalam: നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

    Big screen
  20. 20

    English: And when all of you shall see Jerusalem compassed with armies, then know that the desolation thereof is nigh.

    Malayalam: സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.

    Big screen
  21. 21

    English: Then let them which are in Judaea flee to the mountains; and let them which are in the midst of it depart out; and let not them that are in the countries enter therein.

    Malayalam: അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.

    Big screen
  22. 22

    English: For these be the days of vengeance, that all things which are written may be fulfilled.

    Malayalam: എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.

    Big screen
  23. 23

    English: But woe unto them that are with child, and to them that give suck, in those days! for there shall be great distress in the land, and wrath upon this people.

    Malayalam: ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.

    Big screen
  24. 24

    English: And they shall fall by the edge of the sword, and shall be led away captive into all nations: and Jerusalem shall be trodden down of the Gentiles, until the times of the Gentiles be fulfilled.

    Malayalam: അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.

    Big screen
  25. 25

    English: And there shall be signs in the sun, and in the moon, and in the stars; and upon the earth distress of nations, with perplexity; the sea and the waves roaring;

    Malayalam: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.

    Big screen
  26. 26

    English: Men's hearts failing them for fear, and for looking after those things which are coming on the earth: for the powers of heaven shall be shaken.

    Malayalam: ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.

    Big screen
  27. 27

    English: And then shall they see the Son of man coming in a cloud with power and great glory.

    Malayalam: അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.

    Big screen
  28. 28

    English: And when these things begin to come to pass, then look up, and lift up your heads; for your redemption draws nigh.

    Malayalam: ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.

    Big screen
  29. 29

    English: And he spoke to them a parable; Behold the fig tree, and all the trees;

    Malayalam: ഒരുപമയും അവരോടു പറഞ്ഞതു: “അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.

    Big screen
  30. 30

    English: When they now shoot forth, all of you see and know of your own selves that summer is now nigh at hand.

    Malayalam: അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.

    Big screen
  31. 31

    English: So likewise all of you, when all of you see these things come to pass, know all of you that the kingdom of God is nigh at hand.

    Malayalam: അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.

    Big screen
  32. 32

    English: Verily I say unto you, This generation shall not pass away, till all be fulfilled.

    Malayalam: സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല ” എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

    Big screen
  33. 33

    English: Heaven and earth shall pass away: but my words shall not pass away.

    Malayalam: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

    Big screen
  34. 34

    English: And take heed to yourselves, lest at any time your hearts be overcharged with worldly excess, and drunkenness, and cares of this life, and so that day come upon you unexpectedly.

    Malayalam: നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.

    Big screen
  35. 35

    English: For as a snare shall it come on all them that dwell on the face of the whole earth.

    Malayalam: അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.

    Big screen
  36. 36

    English: Watch all of you therefore, and pray always, that all of you may be accounted worthy to escape all these things that shall come to pass, and to stand before the Son of man.

    Malayalam: ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.

    Big screen
  37. 37

    English: And in the day time he was teaching in the temple; and at night he went out, and abode in the mount that is called the mount of Olives.

    Malayalam: അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.

    Big screen
  38. 38

    English: And all the people came early in the morning to him in the temple, in order to hear him.

    Malayalam: ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.

    Big screen