English & Malayalam Bible

Psalms 10

സങ്കീർത്തനങ്ങൾ 10

  1. 1

    English: Why stand you far off, O LORD? why hide you yourself in times of trouble?

    Malayalam: യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?

    Big screen
  2. 2

    English: The wicked in his pride does persecute the poor: let them be taken in the devices that they have imagined.

    Malayalam: ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.

    Big screen
  3. 3

    English: For the wicked boasts of his heart's desire, and blesses the covetous, whom the LORD detests.

    Malayalam: ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.

    Big screen
  4. 4

    English: The wicked, through the pride of his countenance, will not seek after God: God is not in all his thoughts.

    Malayalam: ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.

    Big screen
  5. 5

    English: His ways are always grievous; your judgments are far above out of his sight: as for all his enemies, he puffs at them.

    Malayalam: അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.

    Big screen
  6. 6

    English: He has said in his heart, I shall not be moved: for I shall never be in adversity.

    Malayalam: ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

    Big screen
  7. 7

    English: His mouth is full of cursing and deceit and fraud: under his tongue is mischief and vanity.

    Malayalam: അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

    Big screen
  8. 8

    English: He sits in the lurking places of the villages: in the secret places does he murder the innocent: his eyes are privately set against the poor.

    Malayalam: അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.

    Big screen
  9. 9

    English: He lies in wait secretly as a lion in his den: he lies in wait to catch the poor: he does catch the poor, when he draws him into his net.

    Malayalam: സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.

    Big screen
  10. 10

    English: He crouches, and humbles himself, that the poor may fall by his strong ones.

    Malayalam: അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.

    Big screen
  11. 11

    English: He has said in his heart, God has forgotten: he hides his face; he will never see it.

    Malayalam: ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.

    Big screen
  12. 12

    English: Arise, O LORD; O God, lift up yours hand: forget not the humble.

    Malayalam: യഹോവേ, എഴുന്നേൽക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.

    Big screen
  13. 13

    English: Wherefore does the wicked contemn God? he has said in his heart, You will not require it.

    Malayalam: ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?

    Big screen
  14. 14

    English: You have seen it; for you behold mischief and spite, to requite it with your hand: the poor commits himself unto you; you are the helper of the fatherless.

    Malayalam: നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.

    Big screen
  15. 15

    English: Break you the arm of the wicked and the evil man: seek out his wickedness till you find none.

    Malayalam: ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.

    Big screen
  16. 16

    English: The LORD is King for ever and ever: the heathen are perished out of his land.

    Malayalam: യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.

    Big screen
  17. 17

    English: LORD, you have heard the desire of the humble: you will prepare their heart, you will cause yours ear to hear:

    Malayalam: ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു

    Big screen
  18. 18

    English: To judge the fatherless and the oppressed, that the man of the earth may no more oppress.

    Malayalam: യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.

    Big screen