English & Malayalam Bible

Psalms 9

സങ്കീർത്തനങ്ങൾ 9

  1. 1

    English: I will praise you, O LORD, with my whole heart; I will show forth all your marvellous works.

    Malayalam: ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.

    Big screen
  2. 2

    English: I will be glad and rejoice in you: I will sing praise to your name, O you most High.

    Malayalam: ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

    Big screen
  3. 3

    English: When mine enemies are turned back, they shall fall and perish at your presence.

    Malayalam: എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചുപോകും.

    Big screen
  4. 4

    English: For you have maintained my right and my cause; you sat in the throne judging right.

    Malayalam: നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;

    Big screen
  5. 5

    English: You have rebuked the heathen, you have destroyed the wicked, you have put out their name for ever and ever.

    Malayalam: നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

    Big screen
  6. 6

    English: O you enemy, destructions are come to a perpetual end: and you have destroyed cities; their memorial is perished with them.

    Malayalam: ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.

    Big screen
  7. 7

    English: But the LORD shall endure for ever: he has prepared his throne for judgment.

    Malayalam: എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.

    Big screen
  8. 8

    English: And he shall judge the world in righteousness, he shall minister judgment to the people in uprightness.

    Malayalam: അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.

    Big screen
  9. 9

    English: The LORD also will be a refuge for the oppressed, a refuge in times of trouble.

    Malayalam: യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.

    Big screen
  10. 10

    English: And they that know your name will put their trust in you: for you, LORD, have not forsaken them that seek you.

    Malayalam: നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.

    Big screen
  11. 11

    English: Sing praises to the LORD, which dwells in Zion: declare among the people his doings.

    Malayalam: സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.

    Big screen
  12. 12

    English: When he makes inquisition for blood, he remembers them: he forgets not the cry of the humble.

    Malayalam: രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.

    Big screen
  13. 13

    English: Have mercy upon me, O LORD; consider my trouble which I suffer of them that hate me, you that lift me up from the gates of death:

    Malayalam: യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.

    Big screen
  14. 14

    English: That I may show forth all your praise in the gates of the daughter of Zion: I will rejoice in your salvation.

    Malayalam: ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.

    Big screen
  15. 15

    English: The heathen are sunk down in the pit that they made: in the net which they hid is their own foot taken.

    Malayalam: ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.

    Big screen
  16. 16

    English: The LORD is known by the judgment which he executes: the wicked is snared in the work of his own hands. Higgaion. Selah.

    Malayalam: യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

    Big screen
  17. 17

    English: The wicked shall be turned into hell, and all the nations that forget God.

    Malayalam: ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

    Big screen
  18. 18

    English: For the needy shall not always be forgotten: the expectation of the poor shall not perish for ever.

    Malayalam: ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.

    Big screen
  19. 19

    English: Arise, O LORD; let not man prevail: let the heathen be judged in your sight.

    Malayalam: യഹോവേ, എഴുന്നേൽക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

    Big screen
  20. 20

    English: Put them in fear, O LORD: that the nations may know themselves to be but men. Selah.

    Malayalam: യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.

    Big screen