English & Malayalam Bible

Luke 8

ലൂക്കോസ് 8

  1. 1

    English: And it came to pass afterward, that he went throughout every city and village, preaching and showing the glad tidings of the kingdom of God: and the twelve were with him,

    Malayalam: അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.

    Big screen
  2. 2

    English: And certain women, which had been healed of evil spirits and infirmities, Mary called Magdalene, out of whom went seven devils,

    Malayalam: അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

    Big screen
  3. 3

    English: And Joanna the wife of Chuza Herod's steward, and Susanna, and many others, which ministered unto him of their substance.

    Malayalam: ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.

    Big screen
  4. 4

    English: And when much people were gathered together, and were come to him out of every city, he spoke by a parable:

    Malayalam: പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: “വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.

    Big screen
  5. 5

    English: A sower went out to sow his seed: and as he sowed, some fell by the way side; and it was trodden down, and the fowls of the air devoured it.

    Malayalam: വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.

    Big screen
  6. 6

    English: And some fell upon a rock; and as soon as it was sprung up, it withered away, because it lacked moisture.

    Malayalam: മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.

    Big screen
  7. 7

    English: And some fell among thorns; and the thorns sprang up with it, and choked it.

    Malayalam: മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.

    Big screen
  8. 8

    English: And other fell on good ground, and sprang up, and bare fruit an hundredfold. And when he had said these things, he cried, He that has ears to hear, let him hear.

    Malayalam: മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു വിളിച്ചു പറഞ്ഞു.

    Big screen
  9. 9

    English: And his disciples asked him, saying, What might this parable be?

    Malayalam: അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:

    Big screen
  10. 10

    English: And he said, Unto you it is given to know the mysteries of the kingdom of God: but to others in parables; that seeing they might not see, and hearing they might not understand.

    Malayalam: “ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.

    Big screen
  11. 11

    English: Now the parable is this: The seed is the word of God.

    Malayalam: ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;

    Big screen
  12. 12

    English: Those by the way side are they that hear; then comes the devil, and takes away the word out of their hearts, lest they should believe and be saved.

    Malayalam: വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.

    Big screen
  13. 13

    English: They on the rock are they, which, when they hear, receive the word with joy; and these have no root, which for a while believe, and in time of temptation fall away.

    Malayalam: പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.

    Big screen
  14. 14

    English: And that which fell among thorns are they, which, when they have heard, go forth, and are choked with cares and riches and pleasures of this life, and bring no fruit to perfection.

    Malayalam: മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.

    Big screen
  15. 15

    English: But that on the good ground are they, which in an honest and good heart, having heard the word, keep it, and bring forth fruit with patience.

    Malayalam: നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.

    Big screen
  16. 16

    English: No man, when he has lighted a candle, covers it with a vessel, or puts it under a bed; but sets it on a candlestick, that they which enter in may see the light.

    Malayalam: വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

    Big screen
  17. 17

    English: For nothing is secret, that shall not be made manifest; neither any thing hid, that shall not be known and come abroad.

    Malayalam: വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.

    Big screen
  18. 18

    English: Take heed therefore how all of you hear: for whosoever has, to him shall be given; and whosoever has not, from him shall be taken even that which he seems to have.

    Malayalam: ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.

    Big screen
  19. 19

    English: Then came to him his mother and his brethren, and could not come at him for the press.

    Malayalam: അവന്റെ അമ്മയും സഹോദരന്മാരും

    Big screen
  20. 20

    English: And it was told him by certain which said, Your mother and your brethren stand without, desiring to see you.

    Malayalam: അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.

    Big screen
  21. 21

    English: And he answered and said unto them, My mother and my brethren are these which hear the word of God, and do it.

    Malayalam: അവരോടു അവൻ: “എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ” എന്നു ഉത്തരം പറഞ്ഞു.

    Big screen
  22. 22

    English: Now it came to pass on a certain day, that he went into a ship with his disciples: and he said unto them, Let us go over unto the other side of the lake. And they launched forth.

    Malayalam: ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; “നാം തടാകത്തിന്റെ അക്കരെ പോക” എന്നു അവരോടു പറഞ്ഞു.

    Big screen
  23. 23

    English: But as they sailed he fell asleep: and there came down a storm of wind on the lake; and they were filled with water, and were in jeopardy.

    Malayalam: അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി

    Big screen
  24. 24

    English: And they came to him, and awoke him, saying, Master, master, we perish. Then he arose, and rebuked the wind and the raging of the water: and they ceased, and there was a calm.

    Malayalam: തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:

    Big screen
  25. 25

    English: And he said unto them, Where is your faith? And they being afraid wondered, saying one to another, What manner of man is this! for he commands even the winds and water, and they obey him.

    Malayalam: “നിങ്ങളുടെ വിശ്വാസം എവിടെ” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.

    Big screen
  26. 26

    English: And they arrived at the country of the Gadarenes, which is opposite to Galilee.

    Malayalam: അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.

    Big screen
  27. 27

    English: And when he went forth to land, there met him out of the city a certain man, which had devils long time, and ware no clothes, neither abode in any house, but in the tombs.

    Malayalam: അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.

    Big screen
  28. 28

    English: When he saw Jesus, he cried out, and fell down before him, and with a loud voice said, What have I to do with you, Jesus, you Son of God most high? I plead to you, torment me not.

    Malayalam: അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

    Big screen
  29. 29

    English: (For he had commanded the unclean spirit to come out of the man. For oftentimes it had caught him: and he was kept bound with chains and in fetters; and he brake the bands, and was driven of the devil into the wilderness.)

    Malayalam: അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.

    Big screen
  30. 30

    English: And Jesus asked him, saying, What is your name? And he said, Legion: because many devils were entered into him.

    Malayalam: യേശു അവനോടു: “നിന്റെ പേർ എന്തു” എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.

    Big screen
  31. 31

    English: And they besought him that he would not command them to go out into the deep.

    Malayalam: പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.

    Big screen
  32. 32

    English: And there was there an herd of many swine feeding on the mountain: and they besought him that he would suffer them to enter into them. And he suffered them.

    Malayalam: അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.

    Big screen
  33. 33

    English: Then went the devils out of the man, and entered into the swine: and the herd ran violently down a steep place into the lake, and were choked.

    Malayalam: ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.

    Big screen
  34. 34

    English: When they that fed them saw what was done, they fled, and went and told it in the city and in the country.

    Malayalam: ഈ സംഭവിച്ചതു മേയക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.

    Big screen
  35. 35

    English: Then they went out to see what was done; and came to Jesus, and found the man, out of whom the devils were departed, sitting at the feet of Jesus, clothed, and in his right mind: and they were afraid.

    Malayalam: സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

    Big screen
  36. 36

    English: They also which saw it told them by what means he that was possessed of the devils was healed.

    Malayalam: ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.

    Big screen
  37. 37

    English: Then the whole multitude of the country of the Gadarenes round about besought him to depart from them; for they were taken with great fear: and he went up into the ship, and returned back again.

    Malayalam: ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.

    Big screen
  38. 38

    English: Now the man out of whom the devils were departed besought him that he might be with him: but Jesus sent him away, saying,

    Malayalam: ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.

    Big screen
  39. 39

    English: Return to yours own house, and show how great things God has done unto you. And he went his way, and published throughout the whole city how great things Jesus had done unto him.

    Malayalam: അതിന്നു അവൻ: “നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക” എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

    Big screen
  40. 40

    English: And it came to pass, that, when Jesus was returned, the people gladly received him: for they were all waiting for him.

    Malayalam: യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.

    Big screen
  41. 41

    English: And, behold, there came a man named Jairus, and he was a ruler of the synagogue: and he fell down at Jesus' feet, and besought him that he would come into his house:

    Malayalam: അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാൽക്കൽ വീണു.

    Big screen
  42. 42

    English: For he had one only daughter, about twelve years of age, and she lay a dying. But as he went the people thronged him.

    Malayalam: അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

    Big screen
  43. 43

    English: And a woman having an issue of blood twelve years, which had spent all her living upon physicians, neither could be healed of any,

    Malayalam: അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ

    Big screen
  44. 44

    English: Came behind him, and touched the border of his garment: and immediately her issue of blood stopped.

    Malayalam: പുറകിൽ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.

    Big screen
  45. 45

    English: And Jesus said, Who touched me? When all denied, Peter and they that were with him said, Master, the multitude crowd upon you and press you, and says you, Who touched me?

    Malayalam: “എന്നെ തൊട്ടതു ആർ ” എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.

    Big screen
  46. 46

    English: And Jesus said, Somebody has touched me: for I perceive that virtue is gone out of me.

    Malayalam: യേശുവോ: “ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു.

    Big screen
  47. 47

    English: And when the woman saw that she was not hid, she came trembling, and falling down before him, she declared unto him before all the people for what cause she had touched him, and how she was healed immediately.

    Malayalam: താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.

    Big screen
  48. 48

    English: And he said unto her, Daughter, be of good comfort: your faith has made you whole; go in peace.

    Malayalam: അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്നു പറഞ്ഞു.

    Big screen
  49. 49

    English: While he yet spoke, there comes one from the ruler of the synagogue's house, saying to him, Your daughter is dead; trouble not the Master.

    Malayalam: അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.

    Big screen
  50. 50

    English: But when Jesus heard it, he answered him, saying, Fear not: believe only, and she shall be made whole.

    Malayalam: യേശു അതുകേട്ടാറെ: “ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും” എന്നു അവനോടു ഉത്തരം പറഞ്ഞു.

    Big screen
  51. 51

    English: And when he came into the house, he suffered no man to go in, save Peter, and James, and John, and the father and the mother of the maiden.

    Malayalam: വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.

    Big screen
  52. 52

    English: And all wept, and bewailed her: but he said, Weep not; she is not dead, but sleeps.

    Malayalam: എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: “കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ” എന്നു അവൻ പറഞ്ഞു.

    Big screen
  53. 53

    English: And they laughed him to scorn, knowing that she was dead.

    Malayalam: അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.

    Big screen
  54. 54

    English: And he put them all out, and took her by the hand, and called, saying, Maid, arise.

    Malayalam: എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; “ബാലേ, എഴുന്നേൽക്ക” എന്നു അവളോടു ഉറക്കെ പറഞ്ഞു.

    Big screen
  55. 55

    English: And her spirit came again, and she arose immediately: and he commanded to give her food.

    Malayalam: അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.

    Big screen
  56. 56

    English: And her parents were astonished: but he charged them that they should tell no man what was done.

    Malayalam: അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. “സംഭവിച്ചതു ആരോടും പറയരുതു” എന്നു അവൻ അവരോടു കല്പിച്ചു.

    Big screen